ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ അവസാനിക്കുമോ? ചോദ്യമുയര്‍ത്തി ജ്വാല ഗുട്ട; തെലങ്കാന പൊലീസിന് സല്യൂട്ടുമായി സൈന നെഹ് വാള്‍

''ബലാത്സംഗം എന്ന കുറ്റകൃത്യത്തിലേര്‍പ്പെടുന്ന എല്ലാവര്‍ക്കും ഇതേ രീതിയിലാവുമോ ശിക്ഷ? അതോ അവരുടെ സാമൂഹിക സ്വാധീനം അനുസരിച്ച് മാറിക്കൊണ്ടിരിക്കുമോ?''
ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ അവസാനിക്കുമോ? ചോദ്യമുയര്‍ത്തി ജ്വാല ഗുട്ട; തെലങ്കാന പൊലീസിന് സല്യൂട്ടുമായി സൈന നെഹ് വാള്‍

ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതികളായവരെ വെടിവെച്ചു കൊന്ന തെലങ്കാന പൊലീസ് നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയരുകയാണ്. പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടി രാജ്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഇവിടെ പ്രതികരണങ്ങളുമായി കായിക താരങ്ങളും എത്തുന്നു. പൊലീസ് നടപടിയെ അനുകൂലിച്ചും, വിയോജിച്ചുമാണ് കായിക താരങ്ങളുടേയും പ്രതികരണങ്ങള്‍.

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് തന്നെ വ്യത്യസ്ത അഭിപ്രായമാണ് ഉയരുന്നത്. പൊലീസ് നടപടിയെ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍ അഭിനന്ദിച്ചപ്പോള്‍, ചോദ്യം ചെയ്ത് എത്തുകയാണ് ജ്വാല ഗുട്ട. ഇങ്ങനെയുള്ള പൊലീസ് നടപടികളിലൂടെ ഭാവിയില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ എന്ന് ജ്വാല ഗുട്ട ചോദിക്കുന്നു. 

ബലാത്സംഗം എന്ന കുറ്റകൃത്യത്തിലേര്‍പ്പെടുന്ന എല്ലാവര്‍ക്കും ഇതേ രീതിയിലാവുമോ ശിക്ഷ? അതോ അവരുടെ സാമൂഹിക സ്വാധീനം അനുസരിച്ച് മാറിക്കൊണ്ടിരിക്കുമോ എന്നും  ജ്വാല ഗുട്ട ചോദിക്കുന്നു. എന്നാല്‍, തെലങ്കാന പൊലീസിനെ സല്യൂട്ട് ചെയ്താണ് സൈന അഭിനന്ദനം അറിയിക്കുന്നത്. 

മുഹമ്മദ് ആരിഫ്, നവീന്‍ ശിവ, ചെന്നകേശവുലു എന്നിവരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ദേശീയ പാതയില്‍ വെച്ച് തന്നെയാണ് പ്രതികളും കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ഷംസാബാദില്‍ നവംബര്‍ 28നാണ് വെറ്റിനറി ഡോക്ടറായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com