വീരാട് തകര്‍ത്തടിച്ചു; രാഹുലിന് അര്‍ധസെഞ്ച്വുറി; ആദ്യ20 ട്വന്റിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

വീരാട് കോലിയാണ് ടോപ് സ്‌കോറര്‍. 40 പന്തില്‍ നിന്നും 94 റണ്‍സെടുത്തു
വീരാട് തകര്‍ത്തടിച്ചു; രാഹുലിന് അര്‍ധസെഞ്ച്വുറി; ആദ്യ20 ട്വന്റിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം


 
ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് വിജയം. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശിന്റെ കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ മറികടന്നത്. ക്യാപ്റ്റന്‍ വീരാട് കോലിയുടെയും കെഎല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് വിജയം നല്‍കിയത്. രോഹിത് ശര്‍മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിര കൂറ്റനടികള്‍ തുടര്‍ന്നു.

വീരാട് കോലിയാണ് ടോപ് സ്‌കോറര്‍. 40 പന്തില്‍ നിന്നും 94 റണ്‍സെടുത്തു. ആറ് സിക്‌സറുകളും ആറ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. കെഎല്‍ രാഹുല്‍ 62 റണ്‍സ് നേടി. 40 പന്തുകളില്‍ നിന്നാണ് 62 റണ്‍സ് നേട്ടം. അഞ്ച് ഫോറുകളും നാല് സിക്‌സുകളും നേടിയാണ് രാഹുല്‍ അര്‍ധ സെഞ്ച്വുറി നേടിയത്. ഇതോടെ ട്വന്റി 20യില്‍ രാഹുലിന്റെ അര്‍ധസെഞ്ച്വുറി ഏഴായി. ആയിരം റണ്‍സ് നേട്ടവും കൈവരിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടിയിരുന്നു. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പിന്നീട് വന്നവര്‍ ഓരോരുത്തരായി മികച്ച പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന് മികച്ച സ്‌കോര്‍ കണ്ടെത്താനായി. വാഷിങ്ടണ്‍ സുന്ദറാണ് ലൂയിസിന്റെ വിക്കറ്റ് എടുത്തത്. വിന്‍ഡീസ് നിരയില്‍ ഹെറ്റ്മയറാണ് ടോപ്‌സ്‌കോറര്‍. 41 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. പൊള്ളാര്‍ഡ് 37, ബ്രെണ്ടണ്‍ കിങ് 31 റണ്‍സ് നേടി.

അവസാന പന്തുകളില്‍ ജാസന്‍ ഹോല്‍ഡര്‍ തകര്‍ത്തടിച്ചതോടെയാണ് വിന്‍ഡീസിന് മികച്ച റണ്‍സ് നേടാനായത്. 9 പന്തുകളില്‍ നിന്ന് 24 റണ്‍സാണ് ഹോല്‍ഡര്‍ നേടിയത്. രണ്ട് സികസ്‌റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ മത്സരത്തില്‍ വിന്‍ഡീസ് 15 സിക്‌സറുകളും 11 ഫോറുകളുമാണ് അടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com