കൊലയാളി ബൗണ്‍സറുകളാല്‍ നിറഞ്ഞ് എംസിജി പിച്ച്; മാര്‍ഷിനും സ്‌റ്റൊയ്‌നിസിനും പ്രഹരം, ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആശങ്ക

ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലെ മത്സരത്തില്‍ അപകടകരമാം വിധം ബൗണ്‍സറുകള്‍ ഉയര്‍ന്നതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം
കൊലയാളി ബൗണ്‍സറുകളാല്‍ നിറഞ്ഞ് എംസിജി പിച്ച്; മാര്‍ഷിനും സ്‌റ്റൊയ്‌നിസിനും പ്രഹരം, ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആശങ്ക

മെല്‍ബണ്‍: കൊലയാളി ബൗണ്‍സറുകള്‍ ഉയര്‍ന്നതോടെ ന്യൂസിലാന്‍ഡിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്‍പ് ക്രിക്കറ്റ് ഓസ്‌ട്രേലിയ എംസിജി പിച്ച് പരിശോധിക്കുന്നു. എംസിജിയില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലെ മത്സരത്തില്‍ അപകടകരമാം വിധം ബൗണ്‍സറുകള്‍ ഉയര്‍ന്നതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം. 

എംസിജിയിലെ പിച്ചില്‍ കളി തുടരുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തി ഷെഫീല്‍ഡ് ഷീല്‍ഡിലെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ-വിക്ടോറിയ മത്സരം ശനിയാഴ്ച നിര്‍ത്തിവെച്ചിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ബാറ്റ്‌സ്മാന്മാരായ ഷോണ്‍ മാര്‍ഷ്, സ്‌റ്റൊയ്‌നിസ് എന്നിവര്‍ക്ക് അപ്രതീക്ഷിത ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ നിന്ന് പ്രഹരമേറ്റതോടെയാണ് ശനിയാഴ്ച വിക്ടോറിയയ്‌ക്കെതിരായ മത്സരം നിര്‍ത്തിവെച്ചത്. 

അപ്രതീക്ഷിത ബൗണ്‍സറുകള്‍ ഒഴിവാക്കാന്‍ ഗ്രൗണ്ട് സ്റ്റോഫിനോട് പിച്ച് റോള്‍ ചെയ്യാന്‍ അമ്പയര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കളിക്കാരുമായും ഗ്രൗണ്ട്‌സ്മാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം എംസിജിയില്‍ ഇന്ത്യ-ഓസീസ് പോര് വന്നപ്പോള്‍ ശരാശരി എന്ന റേറ്റിങ്ങാണ് എംസിജെയ്ക്ക് ലഭിച്ചത്. അന്ന് ഇന്ത്യ 20 വിക്കറ്റും വീഴ്ത്തിയാണ് ജയം പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com