2019ല്‍ ഇന്ത്യയുടെ ഏറ്റവും മോശം ബൗളര്‍ വാഷിങ്ടണ്‍ സുന്ദര്‍, കണക്കുകളില്‍ വ്യക്തം; എന്നിട്ടും സഞ്ജുവിനെ തഴയുന്നതിന് പിന്നില്‍?

ട്വന്റി20 ക്രിക്കറ്റില്‍ ആറാം ബൗളര്‍ എന്ന ഓപ്ഷന്‍ വേണമെന്നാണ് വാഷിങ്ടണ്‍ സുന്ദറിന് ഇടം നല്‍കുന്നതിന് കാരണമായി പറയുന്നത്
2019ല്‍ ഇന്ത്യയുടെ ഏറ്റവും മോശം ബൗളര്‍ വാഷിങ്ടണ്‍ സുന്ദര്‍, കണക്കുകളില്‍ വ്യക്തം; എന്നിട്ടും സഞ്ജുവിനെ തഴയുന്നതിന് പിന്നില്‍?

ട്വന്റി20യില്‍ ജയങ്ങളിലേക്ക് ഇന്ത്യ എത്തുന്നുണ്ടെങ്കിലും പ്രതിന്ധി തീര്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ചെയ്‌സ് ചെയ്ത് ജയിക്കുന്നതിലെ മികവ് ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പുറത്തെടുക്കാന്‍ ഇന്ത്യയ്ക്കാവുന്നില്ല. ലോകകപ്പ് മുന്‍പില്‍ കണ്ട് യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതിസന്ധി തീര്‍ക്കുന്നത് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. 

2019ല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഏറ്റവും മോശം ബൗളര്‍ വാഷിങ്ടണ്‍ സുന്ദറാണെന്നാണ് കണക്കുകളില്‍ തെളിയുന്നത്. വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍, രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ സ്‌പെല്‍ എന്ന ചീത്തപ്പേരാണ് താരത്തിലേക്ക് എത്തിയിരുന്നു. ഇക്കണോമി 11.33. 

2019ല്‍ 30 ഓവറാണ് സുന്ദറില്‍ നിന്ന് വന്നത്. വീഴ്ത്തിയത് മൂന്ന് വിക്കറ്റ് മാത്രം. വിക്കറ്റ് വീഴ്ത്തുന്നതിലെ വാഷിങ്ടണ്‍ സുന്ദറിന്റെ സ്‌ട്രൈക്ക് റേറ്റ് 45.0 മാത്രമാണ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ കളിക്കാരില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റാണ് ഇത്. ബൗളറായി ഇറങ്ങിയ 9 ഘട്ടങ്ങളില്‍ അഞ്ച് ഇന്നിങ്‌സിലും സുന്ദറിന് വിക്കറ്റ് വീഴ്ത്താനായില്ല. 

2019ലെ സുന്ദറിന്റെ ബൗളിങ് ശരാശരിയായ 54.25 ആണ് ട്വന്റി20യിലെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മോശം. മോശം ഫോം തുടര്‍ന്നിട്ടും പ്ലേയിങ് ഇലവനില്‍ വീണ്ടും വീണ്ടും വാഷിങ്ടണ്‍ സുന്ദറിന് സ്ഥാനം നല്‍കുകയാണ് ടീം മാനേജ്‌മെന്റ്. സഞ്ജുവിനെ പോലൊരു താരത്തെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോഴാണ് ഇത്. 

ട്വന്റി20 ക്രിക്കറ്റില്‍ ആറാം ബൗളര്‍ എന്ന ഓപ്ഷന്‍ വേണമെന്നാണ് വാഷിങ്ടണ്‍ സുന്ദറിന് ഇടം നല്‍കുന്നതിന് കാരണമായി പറയുന്നത്. അഞ്ച് ബൗളര്‍മാര്‍ക്കും നാല് ഓവര്‍ മുഴുവന്‍ എറിയാന്‍ കഴിയണമെന്നില്ലെന്നും കോഹ് ലി പറയുന്നു. എന്നാല്‍ അവസരങ്ങള്‍ തുടരെ നല്‍കിയിട്ടും നിരാശപ്പെടുത്തുന്ന താരത്തെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതിലെ യുക്തിയും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com