കോഹ്‌ലിയുടെ വെടിക്കെട്ട് കാണാന്‍ എത്തിയ ആരാധകര്‍ നിരാശരായി; ഇന്ത്യക്ക് അഞ്ചുവിക്കറ്റ് നഷ്ടം, ഭേദപ്പെട്ട സ്‌കോറിലേക്ക്

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റും നഷ്ടമായി
കോഹ്‌ലിയുടെ വെടിക്കെട്ട് കാണാന്‍ എത്തിയ ആരാധകര്‍ നിരാശരായി; ഇന്ത്യക്ക് അഞ്ചുവിക്കറ്റ് നഷ്ടം, ഭേദപ്പെട്ട സ്‌കോറിലേക്ക്

തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റും നഷ്ടമായി. ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന പ്രതീക്ഷ വളര്‍ന്ന ഘട്ടത്തിലാണ് കോഹ്‌ലിയുടെ വിക്കറ്റും നഷ്ടമായത്. 19 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് കോഹ്‌ലിയെ നഷ്ടമായത്. കെസ്‌റിക്ക് വില്യംസിന്റെ ബൗളിങ്ങില്‍ ലെന്‍ഡി സൈമണ്‍സിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങിയത്.ഈസമയത്ത് ടീം സ്‌കോര്‍ നാലുവിക്കറ്റിന് 120 റണ്‍സ് എന്ന നിലയിലാണ്.

കളിയുടെ തുടക്കത്തില്‍ 11 പന്തില്‍ 11 റണ്‍സെടുത്ത കെ.എല്‍ രാഹുലും പതിനെട്ട് പന്തില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് പുറത്തായത്.ടീം സ്‌കോര്‍ 56ല്‍ എത്തിനില്‍ക്കെയാണ് ഇന്ത്യയ്ക്ക് രോഹിതിനെ നഷ്ടമായത്. പിന്നീട് യുവതാരം ശിവം ദ്യൂബ അടിച്ചുതകര്‍ത്തു. 30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം ദ്യൂബ അടിച്ചെടുത്തത് 54 റണ്‍സ്. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയോടൊപ്പം ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍ ഫിഫ്റ്റിക്ക് പിന്നാലെ ദ്യൂബയെ വാല്‍ഷ് പുറത്താക്കി. ഹെറ്റ്‌മെയര്‍ക്കാണ് ക്യാച്ച്.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി 20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. ലോക്കല്‍ ബോയ് സഞ്ജു വി സാംസണ് ഇത്തവയും ടീമില്‍ ഇടം ലഭിച്ചില്ല. അതേസമയം ഒരു മാറ്റവുമായാണ് വിന്‍ഡീസ് കളിക്കുന്നത്. രാംദിന് പകരം നിക്കോളാസ് പുറന്‍ ടീമിലെത്തി.

ആദ്യ ട്വന്റി20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 10ത്തിന് മുന്നിലാണ്. ഈ ട്വന്റി20യില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com