തിരുവനന്തപുരത്ത് ട്വന്റി20 പൂരം ഇന്ന്, കാര്‍മേഘങ്ങള്‍ അകന്നു; സഞ്ജുവിന് വേണ്ടി കാത്ത് ആരാധകര്‍

മഴ വില്ലനായി എത്തിയാല്‍ തന്നെ അര മണിക്കൂറിനുള്ളില്‍ മത്സരം തുടങ്ങാനാകുമെന്ന് കെസിഎ അവകാശപ്പെടുന്നു
തിരുവനന്തപുരത്ത് ട്വന്റി20 പൂരം ഇന്ന്, കാര്‍മേഘങ്ങള്‍ അകന്നു; സഞ്ജുവിന് വേണ്ടി കാത്ത് ആരാധകര്‍

തിരുവനന്തപുരം: ഏറ്റവും ഒടുവില്‍ കാര്യവട്ടത്ത് ഇന്ത്യ-വിന്‍ഡിസ് ഏറ്റുമുട്ടിയപ്പോള്‍ പറഞ്ഞ വേഗം കൊണ്ട് കളി കഴിഞ്ഞിരുന്നു. പൊരുതാന്‍ പോലും തയ്യാറാവാതെ ഹോള്‍ഡറിന്റെ സംഘം അവിടെ അടിയറവ് പറഞ്ഞു. കാര്യവട്ടത്തെ പച്ചപ്പുല്‍മൈതാനത്തേക്ക് വീണ്ടും കളി എത്തുമ്പോള്‍ ബാറ്റിങ് വെടിക്കെട്ട് വിരുന്നൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇരു ടീമുകളും ശനിയാഴ്ച വൈകീട്ടോടെ തിരുവനന്തപുരത്തെത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും, ആരാധകരും ചേര്‍ന്ന് ടീമുകള്‍ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കി. വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിനായി നാല് മണി മുതല്‍ ആരാധകരെ സ്റ്റേഡിയത്തിലേക്ക് കയറ്റി തുടങ്ങും. 

തിരുവനന്തപുരത്ത് ഇന്നലെ മഴ പെയ്തത് ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് പ്രവചനം. മഴ വില്ലനായി എത്തിയാല്‍ തന്നെ അര മണിക്കൂറിനുള്ളില്‍ മത്സരം തുടങ്ങാനാകുമെന്ന് കെസിഎ അവകാശപ്പെടുന്നു. 

പ്ലേയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുമോ എന്ന ആകാംക്ഷയില്‍ കൂടിയാണ് ക്രിക്കറ്റ് പ്രേമികള്‍ രണ്ടാം മത്സരത്തിനായി കാത്തിരിക്കുന്നത്. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ സഞ്ജു 91 റണ്‍സ് അടിച്ചെടുത്ത പിച്ചിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുന്ന പിച്ച് എന്ന ആനുകൂല്യത്തില്‍ പ്ലേയിങ് ഇലവനില്‍ മനീഷ് പാണ്ഡേ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാളെ മാറ്റി സഞ്ജുവിന് അവസരം നല്‍കാനാവും. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com