'അതിഥിയായി' പാമ്പ് മൈതാനത്ത്; രഞ്ജി ട്രോഫി മത്സരം തടസ്സപ്പെട്ടു ( വീഡിയോ)

രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളി അൽപ്പനേരം തടസ്സപ്പെട്ടു
'അതിഥിയായി' പാമ്പ് മൈതാനത്ത്; രഞ്ജി ട്രോഫി മത്സരം തടസ്സപ്പെട്ടു ( വീഡിയോ)

വിജയവാഡ: രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളി അൽപ്പനേരം തടസ്സപ്പെട്ടു.രഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര - വിദര്‍ഭ മത്സരത്തിന് മുമ്പായി താരങ്ങള്‍ മൈതാനത്ത് ഇറങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്. വിജയവാഡയിലെ ഡോ. ഗോകരാജു ലിയാല ഗംഗാരാജു എ സി എ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം.

പാമ്പ് മൈതാനത്തുകൂടി നീങ്ങുന്ന വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. ​ഗ്രൗണ്ടിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്. കളിക്കാർ പാമ്പിനെ ​​കയ്യടിച്ചും മറ്റും പാമ്പിനെ ​ഗ്രൗണ്ടിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.എന്നാല്‍ അധികം താമസിയാതെ മത്സരം പുനഃരാരംഭിക്കാനായി. 

മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ ഫായിസ് ഫൈസല്‍ ആന്ധ്രയ്‌ക്കെതിരേ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ താരം ഹനുമ വിഹാരിയാണ് ആന്ധ്രയെ നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com