'കളിക്കാന്‍ ധോനി തീരുമാനിച്ചാല്‍ തടുക്കാനാവില്ല', ധോനിയുടെ തിരിച്ചുവരവില്‍ രവി ശാസ്ത്രി

ടീമില്‍ ഇടംപിടിക്കാന്‍ ധോനി ഇറങ്ങിയാല്‍, ഐപിഎല്ലിന് ശേഷം കളി തുടരാന്‍ ഞാന്‍ പ്രാപ്തനാണ് എന്ന് ധോനിക്ക് തോന്നിയാല്‍...അതിനോട് എതിരിടാനാവില്ല..''
'കളിക്കാന്‍ ധോനി തീരുമാനിച്ചാല്‍ തടുക്കാനാവില്ല', ധോനിയുടെ തിരിച്ചുവരവില്‍ രവി ശാസ്ത്രി

ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ ധോനി ഉറപ്പിച്ചാല്‍ മറ്റൊരാള്‍ക്കും തടുക്കാനാവില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. എന്നാല്‍ ധോനി ഒരിക്കലും ടീമില്‍ തന്റെ സ്ഥാനം സ്വയം ഉറപ്പിക്കാന്‍ ശ്രമിക്കില്ലെന്നും ശാസ്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധോനിയുടെ ഭാവിയെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. 

'ഇതിഹാസ താരമാണ് ധോനി. ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ധോനിയുടെ ഭാഗത്ത് നിന്നും നീക്കമുണ്ടാവില്ല ഒരിക്കലും. ഇടവേളയാണ് ധോനി ഇപ്പോള്‍ ആഗ്രഹിക്കുന്നത്. പക്ഷേ ധോനി ഐപിഎല്‍ കളിക്കും. ധോനിയില്‍ നിന്നും വന്ന കളികള്‍ നോക്കുമ്പോള്‍, ടീമില്‍ ഇടംപിടിക്കാന്‍ ധോനി ഇറങ്ങിയാല്‍, ഐപിഎല്ലിന് ശേഷം കളി തുടരാന്‍ ഞാന്‍ പ്രാപ്തനാണ് എന്ന് ധോനിക്ക് തോന്നിയാല്‍...അതിനോട് എതിരിടാനാവില്ല..''.ശാസ്ത്രി പറയുന്നു. 

കളിയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ജനുവരി വരെ ചോദിക്കരുത് എന്ന് ധോനി തന്നെ പറഞ്ഞു കഴിഞ്ഞു. ഐപിഎല്ലില്‍ ധോനിയില്‍ നിന്ന് വരുന്ന പ്രകടനം വിലയിരുത്തിയാവും ലോകകപ്പ് ട്വന്റി20യില്‍ ധോനി കളിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുക എന്ന് ഇതിന് മുന്‍പും ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ധോനിക്കപ്പുറമുള്ള ഇന്ത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങി എന്ന നിലപാടാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പരസ്യമായി തന്നെ വ്യക്തമാക്കിയത്. 

റിഷഭ് പന്തിന്റേയും സഞ്ജുവിന്റേയും പ്രകടനം വിലയിരുത്തിയാവും ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വരണമോ, വേണ്ടയോ എന്ന തീരുമാനം ധോനി സ്വീകരിക്കുക എന്നായിരുന്നു ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ വാക്കുകള്‍. ഐപിഎല്ലില്‍ ധോനി മികച്ച കളി പുറത്തെടുത്താന്‍ ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന മുറവിളി ശക്തമാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com