കേരള രുചിയില്‍ മനം നിറഞ്ഞ് റിഷഭ് പന്ത്, ആവോലി സ്‌പെഷ്യലില്‍ ക്ലീന്‍ ബൗള്‍ഡ്; ഷെഫിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

ചുട്ടെടുത്ത ആവോലി തേങ്ങാപ്പാലില്‍ വഴറ്റിയെടുത്തത് പന്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് ഷെഫ് സുരേഷ് പറയുന്നത്
കേരള രുചിയില്‍ മനം നിറഞ്ഞ് റിഷഭ് പന്ത്, ആവോലി സ്‌പെഷ്യലില്‍ ക്ലീന്‍ ബൗള്‍ഡ്; ഷെഫിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മലയാളികളുടെ ഭാഗത്ത് നിന്നും അത്ര സുഖകരമായ സ്വീകരണമല്ല ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ലഭിച്ചത്...ആരാധകരില്‍ ചിലരുടെ സമീപനം അലോസരപ്പെടുത്തിയിട്ടുണ്ടാവാം എങ്കിലും, കേരളത്തിന്റെ രുചിയില്‍ മനസ് നിറഞ്ഞാണ് പന്ത് തിരുവനന്തപുരം വിട്ടിരിക്കുന്നത്...

ഷെഫ് സുരേഷ് പിള്ളയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കി അതിശയിപ്പിക്കുന്ന ഷെഫ് എന്നാണ് പന്ത് എഴുതിയത്. പന്തിനെ അതിശയിപ്പിച്ചത് ഷെഫ് സുരേഷിന്റെ ആവോലി സ്‌പെഷ്യലും. മീനുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്തതാണ് പന്തിന്റെ ഭക്ഷണ ക്രണം. പക്ഷേ, ചുട്ടെടുത്ത ആവോലി തേങ്ങാപ്പാലില്‍ വഴറ്റിയെടുത്തത് പന്തിന് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് ഷെഫ് സുരേഷ് പറയുന്നത്. 

തൈരും നെയ്യും ഉള്‍പ്പെടെയുള്ള മാംസ മത്സ്യ ഘടകങ്ങള്‍ ഒഴിവാക്കിയ രുചികളാണ് ഇന്ത്യന്‍ നായകന്‍ കോഹ് ലിക്ക് വേണ്ടി ഒരുങ്ങിയത്. കാഞ്ഞിരോട്ടു കായലിലെ കരിമീന്‍, ചെമ്പല്ലി എന്നിവയും താരങ്ങള്‍ക്ക് മുന്‍പിലെത്തി.. കരിമീനും ഞണ്ടുമായിരുന്നു രവി ശാസ്ത്രിയുടെ ഇഷ്ട വിഭവം. ചിക്കന്‍ വിഭവങ്ങളോടാണ് കുല്‍ദീപിനും, ഭുവിക്കും പ്രിയം. തേങ്ങാ വറുത്തരച്ച കോഴിക്കറി മുതല്‍ മറ്റ് ഉത്തരേന്ത്യന്‍ രുചികൂട്ടുകളും അവര്‍ക്ക് വേണ്ടി ഒരുങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com