ഇന്ത്യയുടെ റണ്‍മല; കാലിടറി വെസ്റ്റ് ഇന്‍ഡീസ്; ട്വന്റി 20 പരമ്പര സ്വന്തമാക്കി വീരാടും സംഘവും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്.
ഇന്ത്യയുടെ റണ്‍മല; കാലിടറി വെസ്റ്റ് ഇന്‍ഡീസ്; ട്വന്റി 20 പരമ്പര സ്വന്തമാക്കി വീരാടും സംഘവും

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. മൂന്നാം മത്‌സരത്തില്‍ ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന വിജയം. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതാണ് വിന്‍ഡീസിന് തിരിച്ചടിയായത്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി.

കെഎല്‍ രാഹുലും രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രാഹുല്‍ 56 ബോളില്‍ 91 റണ്‍സെടത്തു. കോലി 31 വോളില്‍ 71 റണ്‍സെടുത്തു. രോഹിത് 34 പന്തില്‍ നിന്ന് 71 റണ്‍സ് നേടി. ഒന്‍പത് ഫോറുകളും നാല് സിക്‌സും ഉള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. വീരാട് ഏഴ് സിക്‌സുകളും നാല് ഫോറുകളും പറത്തി.  ആറ് ഫോറുകളും അഞ്ച്  സിക്‌സുകളും അടങ്ങിയതാണ് രോഹിതിന്റെ ഇന്നിങ്‌സ്. രണ്ട് പന്ത് നേരിട്ട റിഷഭ് പന്ത് റണ്‍സൊന്നും എടുക്കാതെ പുറത്തായി. ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌കോറാണ് മുംബൈയില്‍ നേടിയത്.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. തുടക്കത്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യവിക്കറ്റുകള്‍ നഷ്ടമായി.  ബ്രാന്‍ഡണ്‍ കിങ്ങിന്റെ വിക്കറ്റാണ് ആദ്യം വീണത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കെഎല്‍ രാഹുല്‍ ക്യാച്ച് എടുക്കുകയായിരുന്നു. പിന്നാലെ സിമ്മണ്‍സിനെ മുഹമ്മദ് ഷ്മി പുറത്താക്കി. ഇത്തവണ ക്യാച്ചെടുത്തത് ശ്രേയസ്സ് അയ്യര്‍. പൂരാനെ പുറത്താക്കി ദുവെ മൂന്നാമത്തെ വിക്കറ്റ് നേടി.

നാലാം വിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് മികച്ച രീതിയില്‍ മുന്നേറിയെങ്കില്‍ തകര്‍പ്പനടിയ്ക്കിടെ ഹെറ്റ്മയര്‍ പുറത്തായി. 24 പന്തില്‍ നിന്ന് 44 റണ്‍സായിരുന്നു  ഹെറ്റ്മയറുടെ സമ്പാദ്യം. കീറോണ്‍ പൊള്ളാര്‍ഡാണ് ടോപ് സേ്കാറര്‍. 39 പന്തുകളില്‍ നിന്ന് 68 റണ്‍സ് നേടി. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി

ടീമില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യ വിന്‍ഡീസിനെതിരെ മുംബൈയില്‍ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസ് വിജയ ടീമിനെ നിലനിര്‍ത്തി. യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ജഡേജയ്ക്ക് പകരം മഹമ്മദ് ഷമിയും പ്ലെയിങ് ഇലവനിലെത്തി. മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും അവസരം ലഭിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com