പൃഥ്വി 2.0 ഗംഭീരം, തകര്‍പ്പന്‍ ഇരട്ട ശതകം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യത്തേത്

179 പന്തില്‍ നിന്ന് 19 ഫോറിന്റേയും ഏഴ് സിക്‌സിന്റേയും അകമ്പടിയോടെയാണ് പൃഥ്വി ബറോഡയ്‌ക്കെതിരെ ഇരട്ട ശതകം തൊട്ടത്
പൃഥ്വി 2.0 ഗംഭീരം, തകര്‍പ്പന്‍ ഇരട്ട ശതകം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യത്തേത്

വഡോദര: രഞ്ജി ട്രോഫിയില്‍ യുവതാരം പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം. 179 പന്തില്‍ നിന്ന് 19 ഫോറിന്റേയും ഏഴ് സിക്‌സിന്റേയും അകമ്പടിയോടെയാണ് പൃഥ്വി ബറോഡയ്‌ക്കെതിരെ ഇരട്ട ശതകം തൊട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പൃഥ്വിയുടെ ആദ്യ ഇരട്ടശതകമാണ് ഇത്. 

ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട വിലക്ക് നേരിട്ടതിന് ശേഷമുള്ള തിരിച്ചു വരവില്‍ മികച്ച പ്രകടനമാണ് പൃഥ്വിയുടെ ബാറ്റില്‍ നിന്നും വരുന്നത്. ബറോഡയ്‌ക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ 62 പന്തില്‍ നിന്ന് 66 റണ്‍സ് എടുത്താണ് പൃഥ്വി പുറത്തായത്. രണ്ടാം ഇന്നിങ്‌സിലേക്ക് എത്തിയപ്പോള്‍ ഇരട്ടശതകം തൊട്ട് പൃഥ്വി 2.0 ആണിതെന്ന് മുംബൈ താരം ഉറപ്പിക്കുന്നു. 

ലെഗ് സൈഡില്‍ നിന്നാണ് പൃഥ്വി കൂടുതലും റണ്‍സ് സ്‌കോര്‍ ചെയ്തത്. ഇരട്ടശതകം പിന്നിടുമ്പോള്‍ ഓഫ്‌സൈഡില്‍ നിന്ന് പൃഥ്വി സ്‌കോര്‍ ചെയ്തത് 33 ശതമാനം റണ്‍സാണ്. ലെഗ് സൈഡില്‍ നിന്ന് 67 ശതമാനവും. നേരത്തെ സിക്‌സ് പറത്തിയായിരുന്നു പൃഥ്വി സെഞ്ചുറിയിലേക്ക് എത്തിയത്. 84 പന്തില്‍ നിന്നായിരുന്നു 110ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിര്‍ത്തി പൃഥ്വി സെഞ്ചുറി കുറിച്ചത്. 

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സുകളാണ് പൃഥ്വി കളിച്ചത്. അതില്‍ അഞ്ചിലും 30ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി. മൂന്ന് അര്‍ധശതകവും മുംബൈയ്ക്ക് വേണ്ടി പൃഥ്വി നേടിയിരുന്നു.തന്റെ 400 എന്ന ടെസ്റ്റ് സ്‌കോറിന് ഒപ്പമെത്താന്‍ സാധിക്കുന്ന രണ്ട് ക്രിക്കറ്റ് താരങ്ങളില്‍ ലാറ പറഞ്ഞ ഒരുപേര് പൃഥ്വിയുടേതായിരുന്നു. വിന്‍ഡിസ് ഇതിഹാസ താരത്തിന്റെ പ്രതികരണം വന്നതിന് തൊട്ടടുത്ത ദിവസമാണ് പൃഥ്വി ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ ഇരട്ട ശതകം തൊട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com