രാഹുലും കോലിയും രോഹിതും ആറാടി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; വിജയലക്ഷ്യം 241; വെസ്റ്റ് ഇന്‍ഡീസ് പതറുന്നു

 ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌കോര്‍
രാഹുലും കോലിയും രോഹിതും ആറാടി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; വിജയലക്ഷ്യം 241; വെസ്റ്റ് ഇന്‍ഡീസ് പതറുന്നു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം  ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സെടുത്തു.  ട്വന്റി 20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌കോറാണ് മുംബൈയില്‍ നേടിയത്. കെഎല്‍ രാഹുലും രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

രാഹുല്‍ 56 ബോളില്‍ 91 റണ്‍സെടത്തു. കോലി 31 വോളില്‍ 71 റണ്‍സെടുത്തു. രോഹിത് 34 പന്തില്‍ നിന്ന് 71 റണ്‍സ് നേടി. ഒന്‍പത് ഫോറുകളും നാല് സിക്‌സും ഉള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. വീരാട് ഏഴ് സിക്‌സുകളും നാല് ഫോറുകളും പറത്തി.  ആറ് ഫോറുകളും അഞ്ച്  സിക്‌സുകളും അടങ്ങിയതാണ് രോഹിതിന്റെ ഇന്നിങ്‌സ്. രണ്ട് പന്ത് നേരിട്ട റിഷഭ് പന്ത് റണ്‍സൊന്നും എടുക്കാതെ പുറത്തായി.

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സിമ്മണ്‍സിന്റെയും ബ്രാന്‍ഡണ്‍ കിങ്ങിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടീമില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യ വിന്‍ഡീസിനെതിരെ മുംബൈയില്‍ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസ് വിജയ ടീമിനെ നിലനിര്‍ത്തി.

യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവും ജഡേജയ്ക്ക് പകരം മഹമ്മദ് ഷമിയും പ്ലെയിങ് ഇലവനിലെത്തി. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും അവസരം ലഭിച്ചില്ല. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയമുണ്ട്. അതിനാല്‍, ഇന്നത്തെ കളിയില്‍ വിജയിക്കുന്നവര്‍ക്ക് ടി20 പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com