സിക്‌സ് പറത്തി അതിവേഗത്തില്‍ പൃഥ്വി ഷായുടെ സെഞ്ചുറി; രഞ്ജി ട്രോഫിയിലും പൃഥ്വിയുടെ ബാറ്റ് സംസാരിക്കുന്നു

84 പന്തില്‍ നിന്നാണ് പൃഥ്വി സെഞ്ചുറിയിലേക്ക് എത്തിയത്. സെഞ്ചുറിയിലേക്ക് എത്തിയതാവട്ടെ 11 ഫോറും നാല് സിക്‌സും പറത്തി
സിക്‌സ് പറത്തി അതിവേഗത്തില്‍ പൃഥ്വി ഷായുടെ സെഞ്ചുറി; രഞ്ജി ട്രോഫിയിലും പൃഥ്വിയുടെ ബാറ്റ് സംസാരിക്കുന്നു

വഡോദര: ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നുള്ള തിരിച്ചു വരവില്‍ മികവ് തുടര്‍ന്ന് യുവതാരം പൃഥ്വി ഷാ. രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരായ രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഏകദിന ശൈലിയില്‍ സെഞ്ചുറിയിലേക്കെത്തി. സിക്‌സ് പറത്തിയാണ് പൃഥ്വി തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. 

84 പന്തില്‍ നിന്നാണ് പൃഥ്വി സെഞ്ചുറിയിലേക്ക് എത്തിയത്. സെഞ്ചുറിയിലേക്ക് എത്തിയതാവട്ടെ 11 ഫോറും നാല് സിക്‌സും പറത്തി. സെഞ്ചുറി പിന്നിട്ടിട്ടും സ്‌ട്രൈക്ക് റേറ്റ് 111ന് മുകളില്‍ നിര്‍ത്തിയാണ് പൃഥ്വി കളി തുടരുന്നത്. ബറോഡയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ പൃഥ്വി 62 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയിരുന്നു. 11 ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു പൃഥ്വിയുടെ ഒന്നാം ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 106. 

മുംബൈ ഉയര്‍ത്തിയ 431 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ബറോഡ 307 റണ്‍സിന് പുറത്തായി. 160 റണ്‍സ് നേടി കേദാര്‍ ദേവ്ധര്‍ മികച്ച കളി പുറത്തെടുത്തെങ്കിലും മറ്റ് ടീം അംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ഇന്നിങ്‌സിന്റെ അവസാനം വരെ ദേവ്ധര്‍ പുറത്താവാതെ നിന്നു. മുംബൈയ്ക്ക് ഇപ്പോള്‍ 281 റണ്‍സിന്റെ ലീഡുണ്ട്. പെട്ടെന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് ലീഡ് ഉയര്‍ത്തി ബറോഡയെ ബാറ്റിങ്ങിന് അയച്ച് തകര്‍ക്കുകയാണ് മുംബൈയുടെ ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com