പ്രക്ഷോഭം പടരുന്നു; രണ്ടിടങ്ങളില്‍ രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു; ഗുവാഹത്തിയിലെ ഐഎസ്എല്‍ പോര് മാറ്റി

കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുമോ, പോയിന്റുകള്‍ ടീമുകള്‍ തമ്മില്‍ പങ്കിടുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല
പ്രക്ഷോഭം പടരുന്നു; രണ്ടിടങ്ങളില്‍ രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു; ഗുവാഹത്തിയിലെ ഐഎസ്എല്‍ പോര് മാറ്റി

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിലുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ അസാമിലും, തൃപുരയിലും രഞ്ജി ട്രോഫി മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. സര്‍വീസസിനെതിരായ അസാമിന്റെ മത്സരവും, ജാര്‍ഖണ്ഡിനെതിരായ ത്രിപുരയുടെ മത്സരവുമാണ് നിര്‍ത്തിവെച്ചത്. കളിയുടെ അവസാന ദിനമാണ് ഇന്ന്. 

കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുമോ, പോയിന്റുകള്‍ ടീമുകള്‍ തമ്മില്‍ പങ്കിടുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. മത്സരങ്ങള്‍ നടക്കുന്ന ഗുവാഹത്തിയിലും, അഗര്‍ത്തലയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെയാണ് നാലാം ദിനം കളി ഉപേക്ഷിച്ചത്. കളി ഉപേക്ഷിക്കാന്‍ സംസ്ഥാന ഇവിടങ്ങളിലെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കി. കളിക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും, കളിക്കാരോട് ഹോട്ടലുകളില്‍ തന്നെ തങ്ങാന്‍ നിര്‍ദേശിച്ചതായും ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ സബാ കരിം പറഞ്ഞു. 

അതിനിടെ ഐഎസ്എല്ലിലെ ഇന്നത്തെ മത്സരം മാറ്റിവെച്ചതായി ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് വ്യക്തമാക്കുന്നു. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ്-ചെന്നൈയിന്‍ എഫ്‌സി മത്സരം പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കുകയാണ്. പകരം ഏത് ദിവസം മത്സരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

അസമില്‍ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. മത്സരത്തിന്റെ തലേദിവസം നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങേണ്ടിയിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com