ലാ ലീഗയുടെ ഇന്ത്യന്‍ മുഖം രോഹിത് ശര്‍മ; പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ സ്പാനിഷ് ലീഗായ ലാ ലീഗയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍.
ലാ ലീഗയുടെ ഇന്ത്യന്‍ മുഖം രോഹിത് ശര്‍മ; പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍

ന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ സ്പാനിഷ് ലീഗായ ലാ ലീഗയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍. ലാ ലീഗയുടെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കുന്നു. 

ലാ ലീഗ കുടുംബത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ഇന്ത്യയിലെ ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രേമികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയുമായി ലാ ലീഗ എത്തിയത്. ലാലീഗയുടോ ലോഗോ പതിച്ച ടീ ഷര്‍ട്ട് ധരിച്ച്, കയ്യില്‍ ഫുട്‌ബോളും പിടിച്ച് നില്‍ക്കുന്ന രോഹിത്തിന്റെ കയ്യില്‍ ബാറ്റുമുണ്ട്. ബാറ്റിലെഴുതിയിരിക്കുന്നതും ലാ ലീഗയെന്ന്.

എന്നാല്‍, രോഹിത്തിനെ ലാ ലീഗയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ലാ ലീഗയെന്ന് ഫുട്‌ബോള്‍ ലീഗിന്റെ ഇന്ത്യന്‍ മുഖമായി വരേണ്ടത് ഇന്ത്യന്‍ ഫുട്‌ബോള്‍ താരമാണെന്നാണ് വിമര്‍ശനം ഉന്നയിക്കുന്ന ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശര്‍മയാണ് കടുത്ത ഫുട്‌ബോള്‍ പ്രേമി കൂടിയാണ്. ലാ ലീഗയെ വമ്പന്മാരായ റയല്‍ മാഡ്രിഡാണ് രോഹിത്തിന്റെ ടീം. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ സ്‌പെയ്‌നിനെയാണ് ഇന്ത്യയുടെ ഉപനായകനായ രോഹിത് പിന്തുണച്ചത്. സിനദിന്‍ സിദാനും, ഡേവിഡ് ബെക്കാമുമാണ് രോഹിത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com