സെല്‍ഫിക്കായി ആരാധകന്റെ ശ്രമം, കഴുത്തിന് പിടിച്ചതോടെ ക്ഷുഭിതനായി ക്രിസ്റ്റിയാനോ

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ക്രിസ്റ്റിയാനോയുടെ അടുത്തേക്ക് മൊബൈല്‍ ഫോണുമായി ആരാധകന്‍ പാഞ്ഞടുത്തു
സെല്‍ഫിക്കായി ആരാധകന്റെ ശ്രമം, കഴുത്തിന് പിടിച്ചതോടെ ക്ഷുഭിതനായി ക്രിസ്റ്റിയാനോ

മൈതാനത്ത് തന്നെ ചേര്‍ത്ത് നിര്‍ത്തി സെല്‍ഫി എടുക്കാന്‍ പാഞ്ഞെത്തിയ ആരാധകനോട് ക്ഷുഭിതനായി യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗിലെ ബയേര്‍ ലെവര്‍കുസെന്നിനെതിരായ മത്സരം കഴിഞ്ഞതിന് പിന്നാലെ ടീം അംഗങ്ങള്‍ പരസ്പരം അഭിനന്ദിക്കുമ്പോഴാണ് സംഭവം. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ക്രിസ്റ്റിയാനോയുടെ അടുത്തേക്ക് മൊബൈല്‍ ഫോണുമായി ആരാധകന്‍ പാഞ്ഞടുത്തു. തിരിഞ്ഞ് നില്‍ക്കുകയായിരുന്നു ക്രിസ്റ്റ്യാനോയുടെ കഴുത്തില്‍ പിടിച്ചാണ് ആരാധകന്‍ സെല്‍ഫി എടുക്കാന്‍ തുനിച്ചത്. ശരീരത്തില്‍ തൊട്ടതോടെ ഞെട്ടിത്തിരിഞ്ഞ ക്രിസ്റ്റിയാനോ ആരാധകനെ തള്ളിമാറ്റി. പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടി ആരാധകന് മേല്‍ വീണു. 

ഭ്രാന്താണോ എന്നാണ് ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി കൊണ്ടുപോകുന്ന സമയം ക്രിസ്റ്റിയാനോ ദേഷ്യത്തോടെ ചോദിച്ചത്. ക്രിസ്റ്റിയാനോയുടെ ആരാധകനോടുള്ള സമീപനം വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതേ സമയം കളിക്കാരുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യവും മറു വിഭാഗം ഉയര്‍ത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com