971ല്‍ നിന്ന് 332 കളിക്കാര്‍, ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടിക, 24 പുതിയ കളിക്കാരും

ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്‌മെന്റ് കൈമാറി
971ല്‍ നിന്ന് 332 കളിക്കാര്‍, ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടിക, 24 പുതിയ കളിക്കാരും

മുംബൈ: ഐപിഎല്‍ താര ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയായി. 971 കളിക്കാരില്‍ നിന്നും ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ലേലത്തിലേക്ക് എത്തുക 332 പേരുകള്‍. ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്‌മെന്റ് കൈമാറി. 

19 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. വിന്‍ഡിസ് പേസര്‍ കെസ്‌റിക് വില്യംസ്, ബംഗ്ലാദേശ് നായകന്‍ മുഷ്ഫിഖര്‍ റഹീം, ലെഗ് സ്പിന്നര്‍ ആദം സാംപ, സറേ ബാറ്റ്‌സ്മാനായ വില്‍ ജാക്‌സ് എന്നിവരുള്‍പ്പെടെ 24 കളിക്കാരുടെ പേരുകള്‍ കൂടി പുതിയതായി ഉള്‍പ്പെടുത്തി. അബുദാബിയില്‍ നടക്കുന്ന ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി നേടിയ താരമാണ് വില്‍ ജാക്‌സ്. 

ഈ 332 പേരില്‍ നിന്നും 73 താരങ്ങളെയാണ് എട്ട് ഫ്രാഞ്ചൈസികള്‍ക്കുമായി കണ്ടെത്തേണ്ടത്. അതില്‍ 29 വിദേശ താരങ്ങളുണ്ടാവണം. ഇന്ത്യന്‍ താരങ്ങളില്‍ റോബിന്‍ ഉത്തപ്പയ്ക്കാണ് ഉയര്‍ന്ന അടിസ്ഥാന വില, 1.5 കോടി. കഴിഞ്ഞ രണ്ട് താര ലേലത്തിലും വലിയ തുക ലഭിച്ച പേസര്‍ ജയദേവ് ഉനദ്ഖട്ടിന്റെ അടിസ്ഥാന വില ഈ സീസണില്‍ കുറഞ്ഞു. ഒരു കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. കഴിഞ്ഞ വട്ടം 1.5 കോടി രൂപയായിരുന്നു. 

വിദേശ താരങ്ങളില്‍ ഓസീസ് ഓള്‍ റൗണ്ടര്‍ മാക്‌സ്വെല്ലിന് കൂറ്റന്‍ തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് കോടിയാണ് മാക്‌സ്വെല്ലിന്റെ അടിസ്ഥാന വില. പാറ്റ് കമിന്‍സ്, ഹസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ഡെയ്ല്‍ സ്റ്റെയ്ന്‍, എയ്ഞ്ചലോ മാത്യൂസ് എന്നീ താരങ്ങളുടെ അടിസ്ഥാന വിലയും രണ്ട് കോടി രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com