കോഹ് ലിയേയും രോഹിത്തിനേയും വിറപ്പിക്കാന്‍ ബൂമ്ര; നെറ്റ്‌സിലിറക്കി ഫിറ്റ്‌നസ് പരീക്ഷിക്കാന്‍ നീക്കം

പരിക്കില്‍ നിന്നും ബൂമ്ര എത്രമാത്രം പുറത്തു വന്നു എന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സിലേക്ക് ബൂമ്രയെ കൊണ്ടുവരുന്നത്
കോഹ് ലിയേയും രോഹിത്തിനേയും വിറപ്പിക്കാന്‍ ബൂമ്ര; നെറ്റ്‌സിലിറക്കി ഫിറ്റ്‌നസ് പരീക്ഷിക്കാന്‍ നീക്കം

ചെന്നൈക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ബിസിസിഐയില്‍ നിന്നും വരുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്ര പരിക്കില്‍ നിന്ന് മോചിതനാവുന്നു. തിരിച്ചു വരവിന്റെ ഭാഗമായി വിശാഖപട്ടണത്തെ നെറ്റ്‌സില്‍ പന്തെറിയാന്‍ ബൂമ്ര എത്തും. 

പരിക്കില്‍ നിന്നും ബൂമ്ര എത്രമാത്രം പുറത്തു വന്നു എന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സിലേക്ക് ബൂമ്രയെ കൊണ്ടുവരുന്നത്. വിന്‍ഡിസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പ് വിശാഖപട്ടണത്ത്‌ കോഹ് ലി, രോഹിത് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ബൂമ്ര നെറ്റ്‌സില്‍ പന്തെറിയും. 

പരിക്കില്‍ നിന്നും ബൂമ്ര പൂര്‍ണമായി പുറത്തു വന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം. ശരീരം സാധാരണ നിലയില്‍ ശാരീരിക ക്ഷമത വീണ്ടെടുത്ത് വരുന്നതിന് ഇടയില്‍ ബൂമ്രയെ യുകെയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി ബിസിസിഐ അയക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സ്റ്റാര്‍ പേസറിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. 

നെറ്റ്‌സില്‍ ലോകോത്തര താരങ്ങളായ കോഹ് ലിയും രോഹിത്തും ബൂമ്രയെ എങ്ങനെ നേരിടും എന്നറിയുന്നതിനുള്ള കൗതുകത്തിലാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍. ജനുവരിയില്‍ ലങ്കയ്‌ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ വര്‍ഷം തുടങ്ങുന്നത്. പിന്നാലെ ഓസ്‌ട്രേലിയയും ഇന്ത്യയിലേക്കെത്തുന്നു. എന്നാല്‍ ഇന്ത്യയുടെ കീവീസ് പര്യടനം ആവുമ്പോഴേക്കും ബൂമ്രയെ 100 ഫിറ്റ്‌നസോടെ ടീമിലെത്തിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ നീക്കം. രണ്ട് ടെസ്റ്റും, മൂന്ന് ഏകദിനവും, അഞ്ച് ട്വന്റി20യും അടങ്ങുന്നതാണ് കീവീസിനെതിരായ പരമ്പര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com