'അവളാണ് എന്റെ മാറ്റം ആദ്യം മനസ്സിലാക്കിയത്, എല്ലാം തുറന്നുപറഞ്ഞത് ലോയിഡിനോട്'; ആറ് ആഴ്ച മാറിനിന്നതിന്റെ കാരണം പറഞ്ഞ് മാക്‌സ്‌വെല്‍  

'അവളാണ് എന്റെ മാറ്റം ആദ്യം മനസ്സിലാക്കിയത്, എല്ലാം തുറന്നുപറഞ്ഞത് ലോയിഡിനോട്'; ആറ് ആഴ്ച മാറിനിന്നതിന്റെ കാരണം പറഞ്ഞ് മാക്‌സ്‌വെല്‍  

മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നിരുന്നതിനാലാണ് താത്കാലികമായി ബ്രേക്കെടുക്കാമെന്ന് കരുതിയതെന്ന് മാക്‌സ്‌വെല്‍

മാനസികാരോഗ്യം കണക്കിലെടുത്ത് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിനു പിന്നാലെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാക്‌സ്‌വെല്‍ തീരുമാനിച്ചത്. രണ്ടാം മത്സരത്തില്‍ ടീമിലുണ്ടായിരുന്നുവെങ്കിലും മാക്‌സ്‌വെല്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. താന്‍ മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നിരുന്നതിനാലാണ് താത്കാലികമായി ബ്രേക്കെടുക്കാമെന്ന് അന്ന് കരുതിയതെന്ന് മാക്‌സ്‌വെല്‍ പറയുന്നു. 

തന്റെ കാമുകിയാണ് ഇതേക്കുറിച്ച് ആദ്യം തന്നോട് സംസാരിച്ചതെന്നും ആരോടെങ്കിലും ഇക്കാര്യങ്ങള്‍ തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടതെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. "അങ്ങനെയൊരു സംഭാഷണമാണ് എന്റെ മനസ്സിലുണ്ടായിരുന്ന വലിയൊരു ഭാരം ഇറക്കിവയ്ക്കാന്‍ സഹായിച്ചത്", താരം കൂട്ടിച്ചേര്‍ത്തു. 

"ആദ്യ ആഴ്ചകളില്‍ ഒരുപാട് മൂഡ് സ്വിങ്ങ്‌സ് ഉണ്ടായിരുന്നതുകൊണ്ടുതന്നെ എന്നെ കൈകാര്യം ചെയ്യാന്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യ നാളുകളില്‍ ഞാന്‍ എല്ലാം തുറന്നുപറഞ്ഞിരുന്നത് ലോയിഡിനോടാണ് (മൈക്കിള്‍ ലോയിഡ് , ഓസ്‌ട്രേലിയന്‍ ടീം സൈക്കോളജിസ്റ്റ്). ഞങ്ങള്‍ക്ക് മുന്‍പേ പരിചയമുണ്ടായിരുന്നു. ഇപ്പോള്‍ ആ സൗഹൃദത്തിന് ഒരു പതിറ്റാണ്ട് പഴക്കമുണ്ട്".

വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നാള്‍ തനിക്ക് മാറിനില്‍ക്കേണ്ടിവന്നെന്നും വളരെ രസകരമായ ആറ് ആഴ്ചകളാണ് കടന്നുപോയതെന്നും മാക്‌സ വെല്‍ പറയുന്നു. കൂടുതല്‍ സമയവും താന്‍ വീട്ടില്‍ തന്നെയാണ് ചിലവഴിച്ചതെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ നാളുകളില്‍ ഒപ്പമുണ്ടായിരുന്നതെന്നും താരം പറയുന്നു. ക്രിക്കറ്റില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com