'രാഷ്ട്രീയ നാടകം തുടര്‍ക്കഥയാണ്, എന്റെ ഉത്കണ്ഠ ആ കുട്ടികളെക്കുറിച്ചോര്‍ത്ത്'; ഇര്‍ഫാന്‍ പഠാന്‍ 

വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് രീതിയെയാണ് താരം വിമര്‍ശിച്ചത്
'രാഷ്ട്രീയ നാടകം തുടര്‍ക്കഥയാണ്, എന്റെ ഉത്കണ്ഠ ആ കുട്ടികളെക്കുറിച്ചോര്‍ത്ത്'; ഇര്‍ഫാന്‍ പഠാന്‍ 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ ഉത്കണ്ഠയറിയിച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് രീതിയെയാണ് താരം വിമര്‍ശിച്ചത്. 

രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണെന്നും തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണെന്നുമാണ് ഇര്‍ഫാന്റെ വാക്കുകള്‍. ജാമിയ മിലിയ , ജാമിയ പ്രൊട്ടെസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം കനത്തതിന് പിന്നാലെ ഇന്നലെ കാപസിലേക്ക് കടന്നുകയറുകയായിരുന്നു പൊലീസ്. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം വന്‍ തെരുവുയുദ്ധമായി മാറിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.

ഇന്നലെ കാപസില്‍ കടന്നുകയറിയ പൊലീസ് 67 വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഇന്നു രാവിലെ വിട്ടയച്ചു. ഇതോടെ ഒമ്പതു മണിക്കൂര്‍ നീണ്ട വിദ്യാര്‍ത്ഥികളുടെ പൊലീസ് ആസ്ഥാനം ഉപരോധം അവസാനിപ്പിച്ചു. എങ്കിലും പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com