ആ റെക്കോര്‍ഡും രോഹിതിന്; ഒപ്പം ഒരു ഹാട്രിക്കും!

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി കളം വാണ രോഹിത് മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തമാക്കി
ആ റെക്കോര്‍ഡും രോഹിതിന്; ഒപ്പം ഒരു ഹാട്രിക്കും!

വിശാഖപട്ടണം: ബാറ്റെടുത്താല്‍ റെക്കോര്‍ഡ് എന്ന നയത്തിന്റെ ഉടമകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഹിറ്റ്മാന്‍ രോഹിത് ശര്‍മയും. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി കളം വാണ രോഹിത് മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തമാക്കി. 

വിന്‍ഡീസിനെതിരായ സെഞ്ച്വറി പ്രകടനത്തില്‍ അഞ്ച് സിക്‌സുകളാണ് രോഹിത് പറത്തിയത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം 75 സിക്‌സുകള്‍ തികയ്ക്കുന്ന ആദ്യ താരമായി രോഹിത് മാറി.

തീര്‍ന്നില്ല, ഈ വര്‍ഷം മാത്രമല്ല കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡും ഹിറ്റ്മാന് തന്നെ സ്വന്തം. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന റെക്കോര്‍ഡില്‍ ഹാട്രിക്ക് തികയ്ക്കാനും രോഹിതിനായി. 2017ല്‍ 65 സിക്‌സുകളും 2018ല്‍ 74 സിക്‌സുകളും രോഹിത് നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com