ഈ ചാട്ടം നിങ്ങളെ ഞെട്ടിക്കും, വായുവില്‍ നില്‍ക്കുന്ന സമയവും; അതിശയിപ്പിക്കുന്ന ഹെഡ്ഡറുമായി ക്രിസ്റ്റ്യാനോ

അത്രയും സമയം എങ്ങനെ വായുവില്‍ നില്‍ക്കാനാവുന്നു എന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് ആരാധകര്‍
ഈ ചാട്ടം നിങ്ങളെ ഞെട്ടിക്കും, വായുവില്‍ നില്‍ക്കുന്ന സമയവും; അതിശയിപ്പിക്കുന്ന ഹെഡ്ഡറുമായി ക്രിസ്റ്റ്യാനോ

സീരി എയില്‍ സാബ്‌ഡോറിയയ്‌ക്കെതിരെ 45ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ വല കുലുക്കി. സാന്‍ഡ്രോയുടെ അസിസ്റ്റില്‍ ഇടത് വിങ്ങില്‍ നിന്ന് ക്രോസില്‍ ക്രിസ്റ്റിയാനോയുടെ ഹെഡര്‍ ഗോള്‍. ഇതിലെന്താണ് പ്രത്യേകത എന്നാണോ ചോദിക്കുന്നത്? ഹെഡ്ഡറിനായി ക്രിസ്റ്റിയാനോ ഉയര്‍ന്ന് പൊങ്ങിയത് എത്രയടിയാണെന്ന് നോക്കണം...

എതിര്‍ ടീം താരത്തിന്റെ തലപ്പൊക്കത്തില്‍ ക്രിസ്റ്റ്യാനോയുടെ കാലുകളെത്തി. എങ്ങനെയാണ് അത്ര ഉയരത്തില്‍ ചാടി കൃത്യമായി പന്ത് ഗോള്‍ വലയില്‍ എത്തിക്കാനാവുന്നു എന്ന് പറഞ്ഞ് ഞെട്ടുകയാണ് ഫുട്‌ബോള്‍ ലോകം. അത്രയും സമയം എങ്ങനെ വായുവില്‍ നില്‍ക്കാനാവുന്നു എന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് ആരാധകര്‍. ബാസ്‌കറ്റ് ബോള്‍ താരങ്ങളുടെ ശൈലിയില്‍ ഉയര്‍ന്ന് പൊങ്ങുകയായിരുന്നു ക്രിസ്റ്റിയാനോ. 

ഹെഡ്ഡറിന് മുന്‍പ് ക്രിസ്റ്റ്യാനോ വായുവില്‍ നിന്ന ആ സമയം അതിശയിപ്പിക്കുന്നതാണെന്ന് യുവന്റ്‌സ് പരിശീലകന്‍ സറിയും പറയുന്നു. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ഡിബാലയും 19ാം മിനിറ്റില്‍ യുവന്റ്‌സിനായി തകര്‍പ്പന്‍ ഗോള്‍ നേടിയിരുന്നു. കളിയില്‍ യുവന്റ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com