എല്ലാത്തിനും മുകളിലാണ് ഈ ഹാട്രിക്, കഴിഞ്ഞ 10 മാസമായി സമ്മര്‍ദ്ദത്തിലായിരുന്നു; വിശാഖപട്ടണം ഭാഗ്യ ഗ്രൗണ്ടാക്കി കുല്‍ദീപ്‌

ബുദ്ധിമുട്ടേറിയ പത്ത് മാസമായിരുന്നു എനിക്ക്. സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷം വിക്കറ്റ് വീഴ്ത്താന്‍ കഴിയാത്ത ഘട്ടമെത്തി
എല്ലാത്തിനും മുകളിലാണ് ഈ ഹാട്രിക്, കഴിഞ്ഞ 10 മാസമായി സമ്മര്‍ദ്ദത്തിലായിരുന്നു; വിശാഖപട്ടണം ഭാഗ്യ ഗ്രൗണ്ടാക്കി കുല്‍ദീപ്‌

വിശാഖപട്ടണം: മുപ്പത്തിരണ്ടാം ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ കരിയറിലെ മികച്ച ഫോമില്‍ കളി തുടരുന്ന ഹോപ്പിന്റെ വിക്കറ്റ്. തൊട്ടടുത്ത ഡെലിവറിയില്‍ കൂറ്റനടികള്‍ക്ക് പ്രാപ്തനായ ജാസന്‍ ഹോള്‍ഡര്‍. ഹാട്രിക്കായി അല്‍സാരി ജോസഫിന്റെ വിക്കറ്റ്. ഏകദിനത്തില്‍ രണ്ടാം വട്ടം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി കുല്‍ദീപ് ഇവിടെ. കഴിഞ്ഞ പത്ത് മാസത്തോളം സമ്മര്‍ദ്ദത്തില്‍ നിന്നാണ് ഇന്ന് ഈ ഹാട്രിക്കിലേക്ക് എത്തിയത് എന്നാണ് കുല്‍ദീപ് യാദവ് പറയുന്നത്. 

എന്റെ ലിസ്റ്റില്‍ ഈ ഹാട്രിക് ഏറ്റവും മുകളിലുണ്ടാവും. കാരണം പത്ത് മാസത്തോളം സമ്മര്‍ദ്ദത്തിലൂടെ കടന്നു പോയാണ് ഈ ഹാട്രിക്കിലേക്ക് എത്തിയത്. ബുദ്ധിമുട്ടേറിയ പത്ത് മാസമായിരുന്നു എനിക്ക്. സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷം വിക്കറ്റ് വീഴ്ത്താന്‍ കഴിയാത്ത ഘട്ടമെത്തി. നമ്മുടെ ബൗളിങ്ങിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടി വന്നു. ലോകകപ്പിന് ശേഷം ഞാന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു. അതിന് ശേഷം നാല് മാസം ഞാന്‍ കഠിനാധ്വാനം ചെയ്തു, വിശാഖപട്ടണത്ത് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചതിന് ശേഷം കുല്‍ദീപ് പറഞ്ഞു. 

നാല് മാസത്തിന് ശേഷം ട്വന്റി20യിലേക്ക് തിരികെ എത്തിയപ്പോള്‍ താന്‍ അസ്വസ്ഥനായിരുന്നു എന്ന് കുല്‍ദീപ് വെളിപ്പെടുത്തുന്നു. ഹാട്രിക് ബോളില്‍ ഓഫ് മിഡില്‍ ലൈന്‍ ഡെലിവറിയാണ് ഞാന്‍ പ്ലാന്‍ ചെയ്തത്. അല്‍സാരിക്ക് പന്ത് മിസ് ചെയ്താല്‍ എനിക്ക് വിക്കറ്റ് ഉറപ്പായിരുന്നു. സെക്കന്റ് സ്ലിപ്പില്‍ ഞാന്‍ ഫീല്‍ഡറെ നിര്‍ത്തി. ഡെലിവറികളിലെ വേരിയേഷന്‍, പേസ്, കൃത്യത എന്നിവയില്‍ ഞാന്‍ ശ്രദ്ധിച്ചു. കഴിഞ്ഞ രണ്ട് ഏകദിനവും എനിക്ക് മികച്ചതായിരുന്നു എന്ന് കുല്‍ദീപ് പറഞ്ഞു. 

ആദ്യ ഏകദിനത്തില്‍ 48 റണ്‍സ് വഴങ്ങിയ കുല്‍ദീപിന് വിക്കറ്റ് വീഴ്ത്താനായില്ല. ചെന്നൈയിലും ഞങ്ങള്‍ നന്നായാണ് ബൗള്‍ ചെയ്തത്. പക്ഷേ അവിടെ ബാറ്റ്‌സ്മാനാണ് ക്രഡിറ്റ് നല്‍കേണ്ടത്. ഹെറ്റ്മയറും, ഷായ് ഹോപ്പും പ്രശംസയര്‍ഹിക്കുന്നു. ആക്രമണം നടത്തേണ്ട സമയത്ത് അവര്‍ അതും പ്രതിരോധിക്കേണ്ട സമയത്ത് അവര്‍ പ്രതിരോഘിക്കുകയും ചെയ്തു. വിശാഖപട്ടണം തന്റെ ഭാഗ്യ ഗ്രൗണ്ടായി മാറിയെന്നും കുല്‍ദീപ് പറഞ്ഞു. വിശാഖപട്ടണത്തെ കുല്‍ദീപിന്റെ വിക്കറ്റ് നേട്ടം ഇപ്പോള്‍ 9ലേക്കെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com