കമിന്‍സിനായി പണം വാരിയെറിഞ്ഞ് കൊല്‍ക്കത്ത, റെക്കോര്‍ഡ് തുക; മാക്‌സ്വെല്ലിനെ റാഞ്ചി പഞ്ചാബ്‌

താര ലേലത്തില്‍ കമിന്‍സിന്റെ വില 14.75 കോടി പിന്നിട്ടതിന് ശേഷമാണ് കൊല്‍ക്കത്ത കമിന്‍സിന് വേണ്ടി ലേലത്തിന് ഇറങ്ങിയത്
കമിന്‍സിനായി പണം വാരിയെറിഞ്ഞ് കൊല്‍ക്കത്ത, റെക്കോര്‍ഡ് തുക; മാക്‌സ്വെല്ലിനെ റാഞ്ചി പഞ്ചാബ്‌

കൊല്‍ക്കത്ത: ഐപിഎല്‍ താര ലേലത്തില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി പാറ്റ് കമിന്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഓസീസ് താരം പാറ്റ് കമിന്‍സിനെ തേടിയെത്തിയത്. 15.5 കോടി രൂപയ്ക്ക് കമിന്‍സിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചു.

താര ലേലത്തില്‍ കമിന്‍സിന്റെ വില 14.75 കോടി പിന്നിട്ടതിന് ശേഷമാണ് കൊല്‍ക്കത്ത കമിന്‍സിന് വേണ്ടി ലേലത്തിന് ഇറങ്ങിയത്. ഡല്‍ഹി പിന്മാറിയതോടെ ആര്‍സിബിയും കൊല്‍ക്കത്തയും തമ്മിലായി കമിന്‍സിന് വേണ്ടിയുള്ള പോര്. 2018 താര ലേലത്തില്‍ ബെന്‍ സ്‌റ്റോക്ക്‌സിന് ലഭിച്ച 14.5 കോടി രൂപയായിരുന്നു താര ലേലത്തില്‍ ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക. 

ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്ലെല്ലും പ്രതീക്ഷിച്ചത് പോലെ ലേലത്തില്‍ നേട്ടം കൊയ്തു. 10.75 കോടി രൂപയ്ക്കാണ് മാക്‌സ്വെല്ലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് കിങ്‌സ് ഇലവനൊപ്പം മാക്‌സ്വെല്ലിന് വേണ്ടി പോരിനിറങ്ങിയത്. രണ്ട് കോടി രൂപയായിരുന്നു മാക്‌സ്വെല്ലിന്റെ അടിസ്ഥാന വില. 

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ 5.5 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ബൗളിങ് യൂണിറ്റ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ക്രിസ് മോറിസിനെ വലിയ വില കൊടുത്ത് ആര്‍സിബി സ്വന്തമാക്കി. 10 കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മറികടന്ന് മോറിസിനെ ആര്‍സിബി സ്വന്തമാക്കിയത്. 

കീവീസ് താരം ഗ്രാന്‍ഡ്‌ഹോം, സ്റ്റുവര്‍ട്ട് ബ്രോഡ്, ചേതേശ്വര്‍ പൂജാര, വിഹാരി, യൂസഫ് പഠാന്‍ എന്നിവരെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com