കോഹ് ലിയുടെ അമിതാവേശത്തിന് പിന്നിലെന്താണ്? പരിഹാസ ചിരിയോടെ പൊള്ളാര്‍ഡിന്റെ പ്രതികരണം

രണ്ടാം ഏകദിനത്തില്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീണപ്പോഴും അമിതാവേശമാണ് കോഹ് ലിയില്‍ പ്രകടമായത്
കോഹ് ലിയുടെ അമിതാവേശത്തിന് പിന്നിലെന്താണ്? പരിഹാസ ചിരിയോടെ പൊള്ളാര്‍ഡിന്റെ പ്രതികരണം

വിശാഖപട്ടണം: പതിവില്‍ നിന്ന് കൂടുതല്‍ ആക്രമണോത്സുകനായാണ് വിന്‍ഡിസിനെതിരായ പരമ്പരയില്‍ കോഹ് ലിയെ കാണുന്നത്. ഇത് എന്തുകൊണ്ടാവും എന്ന ചോദ്യമാണ് വിശാഖപട്ടണം ഏകദിനം കഴിഞ്ഞതിന് പിന്നാലെ വിന്‍ഡിസ് നായകന്‍ പൊള്ളാര്‍ഡിലേക്ക് എത്തിയത്. ഒരു പിടിയുമില്ലെന്നായിരുന്നു പൊള്ളാര്‍ഡ് പറയുന്നത്. 

ചെന്നൈയില്‍ രവീന്ദ്ര ജഡേജയുടെ റണ്‍ഔട്ട് കോലാഹലത്തിന് ഇടയില്‍ ഡഗൗട്ടിന് പുറത്തേക്ക് വന്ന് കോഹ് ലി പ്രതിഷേധിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് വീണപ്പോഴും അമിതാവേശമാണ് കോഹ് ലിയില്‍ പ്രകടമായത്. ഇതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍, കാരണം കോഹ് ലിയോട് തന്നെ ചോദിക്കണം എന്ന് പൊള്ളാര്‍ഡ് പറയുന്നു. 

അതില്‍ ഉത്തരം നല്‍കാന്‍ എനിക്കാവില്ല. കോഹ് ലിയോട് ചോദിക്കൂ, കോഹ് ലി ഉത്തരം നല്‍കട്ടെ. എനിക്കറിയില്ല. എനിക്കൊരു പിടിയുമില്ല, പരിഹാസരൂപേണയുള്ള ചിരിയോടെയായിരുന്നു പൊള്ളാര്‍ഡിന്റെ പ്രതികരണം. നല്ല പൊസിഷനില്‍ നില്‍ക്കുമ്പോഴാണ് വിക്കറ്റുകള്‍ തുടരെ നഷ്ടമായത്. അത് പിന്നോട്ട് വലിക്കും. ചെയ്‌സില്‍ നമ്മളെ പ്രതികൂലമായി ബാധിക്കുന്നത് അതാണ്. അത് ഞങ്ങള്‍ അംഗീകരിക്കുന്നു, വിശാഖപട്ടണത്തെ തോല്‍വിക്ക് ശേഷം പൊള്ളാര്‍ഡ് പറഞ്ഞു. 

388 റണ്‍സ് ചെയ്‌സ് ചെയ്യുമ്പോള്‍ കളിക്കാര്‍ എല്ലാ മികവും പുറത്തെടുക്കണം. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന 10 ഓവറിലാണ് കളി മാറി മറിഞ്ഞത്. 127 റണ്‍സ് അവിടെ വഴങ്ങി. അവിടെയാണ് ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് പൊള്ളാര്‍ഡ് ചൂണ്ടിക്കാട്ടി. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും പ്രകടനത്തിന്റെ നിലവാരം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഞങ്ങളും മനുഷ്യരാണ്. തെറ്റുകള്‍ സംഭവിക്കാം, പൊള്ളാര്‍ഡ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com