ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ് ലി. ഫോബ്സ ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെ പിന്നിലേക്ക് തള്ളിയാണ് കോഹ് ലി ഒന്നാമതെത്തിയത്.
2018 ഒക്ടോബര്‍ ഒന്ന് മുതല്‍ 2019 സെപ്തംബര്‍ 30 വരെയുള്ള സമയം 252.72 കോടി രൂപയാണ് കോഹ് ലി നേടിയത്. ബിസിസിഐയുടെ മാച്ച് ഫീ, എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ എന്നിവയില്‍ നിന്നാണ് ഇത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോഹ് ലി.
ഇന്ത്യന്‍ മുന്‍ നായകന് എം എസ് ധോനി കഴിഞ്ഞ വര്‍ഷത്തേത് പോലെ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിലും 136 കോടി രൂപയാണ് ഈ കാലയളവില്‍ ധോനി നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 228.09 കോടി രൂപയ്ക്ക് അടുത്തായിരുന്നു ധോനിയുടെ വരിമാനം.
പട്ടികയില്‍ ടോപ് 10ല്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ കായിക താരം സച്ചിനാണ്. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും സച്ചിന് 9ാം സ്ഥാനം നിലനിര്‍ത്തി. 77 കോടി രൂപയാണ് ഈ കാലയളവില്‍ തന്റെ ബ്രാന്‍ഡ് വാല്യു നിലനിര്‍ത്തി സച്ചിന് നേടിയത്. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 11ാം സ്ഥാനത്ത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുണ്ട്. കഴിഞ്ഞ വര്‍ഷം 23ാം സ്ഥാനത്തായിരുന്നു രോഹിത്.
55 കോടി രൂപയാണ് രോഹിത്തിന് ഈ വര്‍ഷം രോഹിത് നേടിയത്. പട്ടികയില്‍ 30-35 പൊസിഷന്‍ ഇടയില്‍ അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുണ്ട്. 29.19 കോടി പ്രതിഫലവുമായി റിഷഭ് പന്ത് 30ാം സ്ഥാനത്തും, 24.87 കോടി പ്രതിഫലവുമായി ഹര്‍ദിക് പാണ്ഡ്യ 31ാം സ്ഥാനത്തും, 23.25 കോടി പ്രതിഫലവുമായി ബൂമ്ര 33ാം സ്ഥാനത്തും, 23.19 കോടി വരുമാനവുമായി രാഹുല്‍ 34ാം സ്ഥാനത്തും, 19.11 കോടി വരുമാനവുമായി ധവാന് 35ാം സ്ഥാനത്തുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ