ക്രിസ്മസ് അപ്പൂപ്പനെത്തി; കൈനിറയെ സമ്മാനങ്ങള്‍ നല്‍കി; ആളെ കണ്ടപ്പോള്‍ ആ കുഞ്ഞുങ്ങള്‍ വിസ്മയിച്ചു

അനാഥ മന്ദിരത്തില്‍ താമസിക്കുന്ന ആ കുഞ്ഞുങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി മുന്നില്‍ നിന്നപ്പോള്‍ കുഞ്ഞു മുഖങ്ങളിലെ വിസ്മയങ്ങള്‍ വിടര്‍ന്നു
ക്രിസ്മസ് അപ്പൂപ്പനെത്തി; കൈനിറയെ സമ്മാനങ്ങള്‍ നല്‍കി; ആളെ കണ്ടപ്പോള്‍ ആ കുഞ്ഞുങ്ങള്‍ വിസ്മയിച്ചു

കൊല്‍ക്കത്ത: ക്രിസ്മസ് അപ്പൂപ്പന്‍ രഹസ്യമായി തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ആ കുഞ്ഞുങ്ങള്‍ കരുതുന്നു. നിറയെ സമ്മാനങ്ങളും ചോക്ലേറ്റുകളും ഒക്കെയായി അപ്രതീക്ഷിതമായി തങ്ങള്‍ക്ക് മുന്നില്‍ സാന്തക്ലോസ് എത്തുമെന്നും അവര്‍ വിശ്വസിച്ചു. 

അനാഥ മന്ദിരത്തില്‍ താമസിക്കുന്ന ആ കുഞ്ഞുങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി മുന്നില്‍ നിന്നപ്പോള്‍ കുഞ്ഞു മുഖങ്ങളിലെ വിസ്മയങ്ങള്‍ വിടര്‍ന്നു. സാന്തയ്ക്ക് പിന്നാലെ വണ്ടി നിറയെ സമ്മാനങ്ങളും എത്തിയപ്പോള്‍ സന്തോഷം അണപൊട്ടി. തീര്‍ന്നില്ല. സാന്തയുടെ വേഷത്തില്‍ അവര്‍ക്ക് മുന്നിലെത്തിയ ആളെ കണ്ടപ്പോള്‍ കുട്ടിക്കൂട്ടം എഴുന്നേറ്റ് ഓടി സാന്തയെ കെട്ടിപ്പിടിച്ച് ചുറ്റും കൂടി. 

അവര്‍ക്ക് മുന്നില്‍ സാന്തയായി എത്തി സമ്മാനങ്ങള്‍ നല്‍കിയത് മറ്റാരുമായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി! സ്റ്റാര്‍ സ്‌പോര്‍ട്‌സ് റിലീസ് ചെയ്ത ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. കൊല്‍ക്കത്തയിലെ ഒരു ബാല സദനത്തിലാണ് കോഹ്‌ലി സാന്തയുടെ വേഷത്തിലെത്തി കുഞ്ഞുങ്ങളെ വിസ്മയിപ്പിച്ചത്.

കുഞ്ഞുങ്ങള്‍ക്ക് ക്രിസ്മസ് ആശംസിക്കാനായി സാന്തയുടെ വേഷത്തിലെത്തിയ കോഹ്‌ലി അവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. കോഹ്‌ലിയെ കെട്ടിപ്പിടിച്ചും ചുറ്റും കൂടിയുമൊക്കെ അവര്‍ ആഹ്ലാദം പങ്കിട്ടു. സാന്തയുടെ വേഷത്തിലെത്തിയ കോഹ്‌ലിയോട് അവര്‍ തങ്ങളുടെ മറ്റൊരു ആഗ്രഹവും പറഞ്ഞു. കോഹ്‌ലിയെ സ്‌പൈഡര്‍മാനായും സൂപ്പര്‍മാനയുമെല്ലാം കാണണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com