സഞ്ജുവോ? പന്തോ? ഇന്ത്യ ആരെ കൂടെ ചേര്‍ക്കും? ലാറ പറയുന്നു

അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇന്ത്യ ബുദ്ധിമുട്ടും എന്നെനിക്ക് തോന്നുന്നില്ല
സഞ്ജുവോ? പന്തോ? ഇന്ത്യ ആരെ കൂടെ ചേര്‍ക്കും? ലാറ പറയുന്നു

ന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ വെറുതെ വിടണമെന്ന് വിന്‍ഡിസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. പ്രതീക്ഷകളുടെ ഭാരമില്ലാതെ കളിക്കാന്‍ പന്തിനെ വിടണം. അനാവശ്യ ഭാരങ്ങളും ചുമലിലേന്തിയാണ് പന്ത് കളിക്കുന്നതെന്ന് ലാറ പറയുന്നു. 

കഴിവുള്ള ഒരുപാട് യുവ താരങ്ങളുണ്ട് ഇന്ത്യയ്ക്ക്. പന്തിനെ പോലെ. പക്ഷേ പന്തിനുമേല്‍ അനാവശ്യ ഭാരമുണ്ട്. 21 വയസുള്ളപ്പോള്‍ എനിക്ക് ഇത്രയും സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടില്ല. പ്ലേയിങ് ഇലവനിലേക്ക് ഞാന്‍ എത്തിയിരുന്നില്ല. സര്‍ വിവ് റിച്ചാര്‍ഡ്‌സിന്റെ ബൂട്ടും തുടച്ച് ബെഞ്ചിലിരിക്കുമായിരുന്നു, രാജ്യാന്തര ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി ഒരുങ്ങുകയായിരുന്നു, ലാറ പറയുന്നു. 

ജീവിതത്തിനും മരണത്തിനും ഇടയില്‍ എന്നത് പോലെ സാഹചര്യം സൃഷ്ടിക്കരുത് പന്തിന് മുന്‍പില്‍. സ്വയം പ്രകടിപ്പിക്കാന്‍ പന്തിനെ അനുവദിക്കുക. പന്തിനെ കൂടാതെ കഴിവുള്ള താരങ്ങള്‍ വേറെയുമുണ്ട് ഇന്ത്യയ്ക്ക്. അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇന്ത്യ ബുദ്ധിമുട്ടും എന്നെനിക്ക് തോന്നുന്നില്ല. ആര്‍ക്കാവും അവസരം ലഭിക്കുക? അര്‍ഹതപ്പെട്ട താരത്തിന് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ലാറ പറയുന്നു. 

ധോനിയുടെ വിരമിക്കലിനെ സംബന്ധിച്ചും ലാറ പ്രതികരിച്ചു. എന്താണ് തനിക്ക് മികച്ചത് എന്ന് ധോനിക്കറിയാം. ഇന്ത്യന്‍ ക്രിക്കറ്റിനെ മഹത്തായ രീതിയിലാണ് ധോനി സേവിച്ചത്. ഏത് ടീമിന് വേണ്ടി കളിച്ചാലും ധോനി ആ ടീമിന് ഒരു മുതല്‍ക്കൂട്ടാണ്. ഐപിഎല്ലില്‍ ധോനി കളിക്കുമെന്നും മികച്ച പ്രകടനം നടത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ധോനിയുടെ കാര്യത്തില്‍ ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും വ്യക്തതയുണ്ടാവുമെന്നും ലാറ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com