വീണ്ടും സഞ്ജുവിന്റെ കളി കാണാം, ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി- 20യിൽ മൂ​ന്നാം ഓ​പ്പ​ണ​റാ​യി താരമെത്തും 

വീണ്ടും സഞ്ജുവിന്റെ കളി കാണാം, ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി- 20യിൽ മൂ​ന്നാം ഓ​പ്പ​ണ​റാ​യി താരമെത്തും 

ജനുവരി അഞ്ച് മുതലാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി-20



മും​ബൈ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി- 20 ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും. മൂ​ന്നാം ഓ​പ്പ​ണ​റാ​യാ​ണ് സ​ഞ്ജു​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജനുവരി അഞ്ച് മുതലാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 തുടങ്ങുന്നത്. ജനുവരി 14 മുതൽ ഏകദിന മത്സരങ്ങളുടെ പരമ്പരയും തുടങ്ങും. 

രോഹിത് ശര്‍മ്മയ്ക്കും പേസര്‍ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ശിഖര്‍ ധവാനും ബുംറയും ടീമില്‍ മടങ്ങിയെത്തും. ഈ മാസം വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ്, ഏകദിന, ട്വന്റി-20 പരമ്പരകള്‍ ജയിക്കാനായ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ 2020ലെ ആദ്യ സീരീസ് പോരിനൊരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com