കഴുത്തിലിട്ടതിലും വേഗത്തിലൂരി ക്രിസ്റ്റ്യാനോ; ചേരി തിരിഞ്ഞ് ആരാധകര്‍ 

രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ക്രിസ്റ്റ്യാനോയ്ക്കാവില്ലെന്നും, ഇതിനാലാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് അങ്ങനെയൊരു പ്രതികരണം വന്നതെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു
കഴുത്തിലിട്ടതിലും വേഗത്തിലൂരി ക്രിസ്റ്റ്യാനോ; ചേരി തിരിഞ്ഞ് ആരാധകര്‍ 

സൂപ്പര്‍ കപ്പ് ലാസിയോയ്ക്ക് അടിയറവ് വയ്‌ക്കേണ്ടി വന്നതിന് പിന്നാലെയുള്ള സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രതികരണത്തില്‍ ചേരി തിരിഞ്ഞ് ആരാധകര്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ നടന്ന മെഡല്‍ ദാനത്തില്‍ തന്റെ കഴുത്തിലേക്ക് മെഡല്‍ ഇടുന്നതിലും വേഗത്തില്‍ ക്രിസ്റ്റ്യാനോ ഊരി മാറ്റിയതാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നത്. 

രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ക്രിസ്റ്റ്യാനോയ്ക്കാവില്ലെന്നും, ഇതിനാലാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് അങ്ങനെയൊരു പ്രതികരണം വന്നതെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ധാര്‍ഷ്ട്യമാണ് ഇതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആരോപണം. 

സീരി എ ചാമ്പ്യന്മാരെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാക്കിയ ലാസിയോ 16ാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്ത് സുപ്പര്‍ കപ്പ് ഫൈനലില്‍ യുവന്റ്‌സിനെ സമ്മര്‍ദ്ദത്തിലാക്കി. 45ാം മിനിറ്റില്‍ ഡിബാല യുവന്റ്‌സിനായി ഗോള്‍ വല കുലുക്കിയെങ്കിലും 73ാം മിനിറ്റിലും, ഇഞ്ചുറി ടൈമിലും വല കുലുക്കി ലാസിയോ കിരീടം തട്ടിയെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com