150ാം ടെസ്റ്റ് ആണ്, അതിന് ഇങ്ങനെ കളിക്കണോ? ഞെട്ടിച്ച് ആന്‍ഡേഴ്‌സന്‍

150ാം ടെസ്റ്റ് മത്സരം കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടവുമായാണ് ഡെയിംസ് ആന്‍ഡേഴ്‌സന്‍ സെഞ്ചൂറിയനില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്
150ാം ടെസ്റ്റ് ആണ്, അതിന് ഇങ്ങനെ കളിക്കണോ? ഞെട്ടിച്ച് ആന്‍ഡേഴ്‌സന്‍

150ാം ടെസ്റ്റ് മത്സരം കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടവുമായാണ് ഡെയിംസ് ആന്‍ഡേഴ്‌സന്‍ സെഞ്ചൂറിയനില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. അവിടെ ആരാധകരെ ഞെട്ടിച്ചാണ് ആന്‍ഡേഴ്‌സന്‍ കളി തുടങ്ങിയത്. 

തന്റെ 150ാം ടെസ്റ്റിലെ ആദ്യ ഡെലിവറിയില്‍ തന്നെ വിക്കറ്റ്. ഈ ദശാംബ്ദത്തില്‍ ടെസ്റ്റിലെ ആദ്യ ഡെലിവറിയില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ മാത്രം ബൗളര്‍ എന്ന നേട്ടം ഇവിടെ ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കുന്നു. ആന്‍ഡേഴ്‌സന് മുന്‍പ് സുംരഗ ലക്മല്‍, ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, സൗത്ത് ആഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരാണ് ആന്‍ഡേഴ്‌സന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയവര്‍. 

ലക്മലാവട്ടെ ഈ നേട്ടത്തിലേക്ക് രണ്ട് വട്ടമെത്തി. സൗത്ത് ആഫ്രിക്കയുടെ ഡീന്‍ എല്‍ഗറാണ് ചരിത്ര നേട്ടത്തില്‍ ജിമ്മിയുടെ ഇരയായത്. സച്ചിന്‍, രാഹുല്‍, സ്റ്റീവ് വോ, റിക്കി പോണ്ടിങ്, അലന്‍ ബോര്‍ഡര്‍, ജാക് കാലിസ്, ചന്ദര്‍പോള്‍, അലസ്റ്റിയര്‍ കുക്ക് എന്നിവരാണ് ആന്‍ഡേഴ്‌സന് മുന്‍പ് 150 ടെസ്റ്റ് എന്ന നേട്ടം സ്വന്തമാക്കിയവര്‍. 161 ടെസ്റ്റുകള്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച അലസ്റ്റിയര്‍ കുക്കാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലണ്ട് താരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com