70, 114, 127, 166, 149...പത്ത് കളികള്‍, ആദ്യ ദിനം എട്ടിലും ബാറ്റിങ് തകര്‍ച്ച; രഞ്ജി ട്രോഫിയിലെ കൂടോത്രമോയെന്ന് ആരാധകര്‍

രഞ്ജി ട്രോഫി മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച ക്രിസ്മസ് ദിനം 70, 114, 127, 166, 149 എന്നിങ്ങനെയാണ് ടീമുകളുടെ സ്‌കോര്‍
70, 114, 127, 166, 149...പത്ത് കളികള്‍, ആദ്യ ദിനം എട്ടിലും ബാറ്റിങ് തകര്‍ച്ച; രഞ്ജി ട്രോഫിയിലെ കൂടോത്രമോയെന്ന് ആരാധകര്‍

127 റണ്‍സിന് ഗുജറാത്തിനെ കേരളം എറിഞ്ഞിട്ടു. പക്ഷേ അതിലും വേഗത്തിലാണ് കേരളം വീണത്. 70 റണ്‍സിനിടെ കേരളത്തിന്റെ ബാറ്റ്‌സ്മാന്മാരെല്ലാം ഡ്രസിങ് റൂമിലേക്ക് തിരികെ എത്തി. എത്രമാത്രം ദുഷ്‌കരമായിരുന്നു സൂററ്റിലെ പിച്ചെന്ന് വ്യക്തം. പക്ഷേ സൂററ്റില്‍ മാത്രമായിരുന്നില്ല പിച്ചിലെ ഈ കെണി. 

രഞ്ജി ട്രോഫി മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച ക്രിസ്മസ് ദിനം 70, 114, 127, 166, 149 എന്നിങ്ങനെയാണ് ടീമുകളുടെ സ്‌കോര്‍. മധ്യപ്രദേശും തമിഴ്‌നാടും തമ്മിലുള്ള മത്സരത്തില്‍ 149 റണ്‍സിന് തമിഴ്‌നാടിനെ മധ്യപ്രദേശ് ചുരുട്ടിക്കെട്ടി. മുംബൈ-റെയില്‍വേയ്‌സ് മത്സരത്തില്‍ 114 റണ്‍സിനാണ് മുംബൈ വീണത്. 

കര്‍ണാടക-ഹിമാചല്‍പ്രദേശ് മത്സരത്തില്‍ കര്‍ണാടക 166 റണ്‍സിന് പുറത്തായി. മിസോറാം-പോണ്ടിച്ചേരി പോരില്‍ 73 റണ്‍സിനാണ് മിസോറാം ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഒഡീഷയും ഉത്തരാഖണ്ഡും ഏറ്റുമുട്ടിയിടത്ത് 117 റണ്‍സിന് ഉത്തരാഖണ്ഡ് വീണു. സര്‍വീസസും ത്രിപുരയും ഏറ്റുമുട്ടിയതില്‍ ത്രിപുര പുറത്തായത് 126 റണ്‍സിന്. 

അരുണാചല്‍ പ്രദേശ്-മണിപ്പൂര്‍ പോരില്‍ അരുണാചല്‍ 143 റണ്‍സിനും, മണിപ്പൂര്‍ 196 റണ്‍സിനും പുറത്തായി. പത്തിടത്ത് നടന്ന കളികളില്‍ ബുധനാഴ്ച 200ന് അപ്പുറം സ്‌കോര്‍ കണ്ടെത്താനാവാതെ ഒരു ടീം ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത് എട്ടിടത്ത് നടന്ന കളികളില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com