സ്റ്റീവ് സ്മിത്തിനെ എങ്ങനെ പുറത്താക്കാം? ബൗണ്‍സറും, പിന്നെ ഒറ്റക്കയ്യില്‍ തകര്‍പ്പന്‍ ക്യാച്ചും

വെങ്‌നറിന്റെ തകര്‍പ്പന്‍ ബൗണ്‍സറും അതില്‍ ഒരു രക്ഷയുമില്ലാത്ത ഹെന്‍ റിയുടെ കിടിലന്‍ ക്യാച്ചുമാണ് ആഷസിന്റെ രണ്ടാം ദിനം ക്രിക്കറ്റ് ലോകത്തിന് വിരുന്നൊരുക്കി എത്തിയത്
സ്റ്റീവ് സ്മിത്തിനെ എങ്ങനെ പുറത്താക്കാം? ബൗണ്‍സറും, പിന്നെ ഒറ്റക്കയ്യില്‍ തകര്‍പ്പന്‍ ക്യാച്ചും

മെല്‍ബണ്‍: ആഷസില്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താനാണ് ഇംഗ്ലണ്ട് താരങ്ങള്‍ ഏറ്റവും കൂടുതല്‍ വലഞ്ഞത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ സ്മിത്ത് കീവീസ് താരങ്ങള്‍ക്കും ഭീഷണിയായി. ഒടുവില്‍ ഓസീസ് ഇന്നിങ്‌സിന്റെ 105ാം ഓലറില്‍ വെങ്‌നറിന്റെ ബൗണ്‍സര്‍ സ്മിത്തിനെ വീഴ്ത്തി. 

വെങ്‌നറിന്റെ തകര്‍പ്പന്‍ ബൗണ്‍സറും അതില്‍ ഒരു രക്ഷയുമില്ലാത്ത ഹെന്‍ റിയുടെ കിടിലന്‍ ക്യാച്ചുമാണ് ആഷസിന്റെ രണ്ടാം ദിനം ക്രിക്കറ്റ് ലോകത്തിന് വിരുന്നൊരുക്കി എത്തിയത്. തന്റെ 27ാം ടെസ്റ്റ് സെഞ്ചുറി ലക്ഷ്യമിട്ട് നീങ്ങുകയായിരുന്നു സ്മിത്ത്. പക്ഷേ വാങ്‌നര്‍-ഹെന്‍ റി കോമ്പിനേഷനില്‍ 85 റണ്‍സില്‍ നില്‍ക്കെ സ്മിത്തിന് മടങ്ങേണ്ടി വന്നു. 

സ്ലിപ്പ് കോര്‍ഡനില്‍ പിന്നിലേക്ക് ആഞ്ഞ് ഒറ്റക്കയ്യില്‍ നികോള്‍സ് സ്മിത്തിനെ കൈക്കലാക്കി. ക്യാച്ച് ഓഫ് ദി ഇയര്‍ എന്നാണ് ഹെന്‍ റിയുടെ ക്യാച്ച് കണ്ട് ആരാധകര്‍ പറയുന്നത്. റണ്‍സ് വിട്ടുകൊടുക്കാന്‍ കീവീസ് ബൗളര്‍മാര്‍ വിസമതിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ കീവീസ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഓസീസ് താരങ്ങള്‍ വിലങ്ങുതടിയായി നിന്നു. രണ്ടാം ദിനം മൂന്നാം സെഷനിലേക്ക് കടക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 463 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. ട്രവിസ് ഹെഡ് സെഞ്ചുറി നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com