ബൗണ്‍സര്‍ എങ്ങനെ അതിജീവിക്കും? പുതിയ വഴി പരീക്ഷിച്ച് ഓസീസ് നായകന്‍ 

വെഗ്നറിന്റെ ബൗണ്‍സര്‍ അതിജീവിക്കാനായി ട്രാക്കില്‍ നിന്ന് പുറത്തേക്കിറങ്ങി വരികയായിരുന്നു പെയ്ന്‍
ബൗണ്‍സര്‍ എങ്ങനെ അതിജീവിക്കും? പുതിയ വഴി പരീക്ഷിച്ച് ഓസീസ് നായകന്‍ 

മെല്‍ബണ്‍: കീവീസ്-ഓസീസ് ബോക്‌സിങ് ഡേ ടെസ്റ്റ് മൂന്നാം ദിനം പിന്നിടുമ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിക്കുന്ന നിമിഷങ്ങളാണ് അവിടെ നിറഞ്ഞത്. ഇപ്പോഴിതാ ഓസീസ് നായകന്‍ ടിം പെയ്ന്‍ ബൗണ്‍സര്‍ അതിജീവിക്കുന്ന വിധമാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. 

കീവീസ് ബൗളര്‍മാരില്‍ ഏറ്റവും അപകടകാരിയായ ഒരാളായിരുന്നു വെഗ്നര്‍. വെഗ്നറിന്റെ ബൗണ്‍സര്‍ അതിജീവിക്കാനായി ട്രാക്കില്‍ നിന്ന് പുറത്തേക്കിറങ്ങി വരികയായിരുന്നു പെയ്ന്‍. ബൗണ്‍സറിനെ അതിജീവിക്കാന്‍ പെയ്‌നിന്റെ അണ്‍ഓര്‍ത്തഡോക്‌സ് സ്‌റ്റൈല്‍ എന്നാണ് ഇതിനെ കുറിച്ച് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. 

മെല്‍ബണില്‍ പെയ്‌നിന്റെ തന്ത്രങ്ങള്‍ ഫലിച്ചു. ബൗണ്‍സറുകളെ അതിജീവിക്കുക മാത്രമല്ല, 79 റണ്‍സ് സ്‌കോര്‍ ചെയ്താണ് പെയ്ന്‍ മടങ്ങിയത്. നായകനായും പെയ്‌നിന്റെ തന്ത്രങ്ങള്‍ ഫലിച്ചു. മൂന്നാം ദിനം 148 റണ്‍സിന് കീവീസ് ഓള്‍ ഔട്ടായി. 5 വിക്കറ്റ് വീഴ്ത്തി കമിന്‍സാണ് കീവീസിന്റെ തകര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com