ടെസ്റ്റ് കാണാനും ആരാധകര്‍ നിറയട്ടെ; അഞ്ച് ദിവസത്തെ പോരാട്ടം വെട്ടാനൊരുങ്ങി ഐസിസി

സമീപ കാലത്ത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായിരുന്നു നാല് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ എന്ന ആശയം
ടെസ്റ്റ് കാണാനും ആരാധകര്‍ നിറയട്ടെ; അഞ്ച് ദിവസത്തെ പോരാട്ടം വെട്ടാനൊരുങ്ങി ഐസിസി

ദുബായ്: സമീപ കാലത്ത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായിരുന്നു നാല് ദിവസത്തെ ടെസ്റ്റ് മത്സരങ്ങള്‍ എന്ന ആശയം. ഈ വര്‍ഷം ആദ്യ ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍ നാല് ദിവസത്തെ ടെസ്റ്റ് കളിക്കുകയുമുണ്ടായി. സമാന പോരിന് ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നേര്‍ക്കുനേര്‍ വന്നു. 

ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നാല് ദിവസ ടെസ്റ്റ് എന്ന ആശയവുമായി കൂടുതല്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. 2023ഓടെ നാല് ദിവസ ടെസ്റ്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 2023- 2031 കാലത്തിനുള്ളില്‍ അഞ്ച് ദിവസത്തെ ടെസ്റ്റ് പൂര്‍ണമായി നിര്‍ത്തലാക്കി നാല് ദിവസ ടെസ്റ്റ് പോരാട്ടങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിന് തുടക്കമിടാനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. 

ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് നാല് ദിവസ ടെസ്റ്റ് അന്താരാഷ്ട്ര തലത്തില്‍ നടപ്പിലാക്കാമെന്ന ആശയം മുന്നോട്ട് വച്ചത്. അഞ്ച് ദിവസ ടെസ്റ്റ് ഒഴിവാക്കുന്നതിലൂടെ ഒരു കലണ്ടര്‍ വര്‍ഷം താരങ്ങള്‍ കളിക്കുന്ന മത്സര ദിവസങ്ങളുടെ എണ്ണം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഐസിസി. ആഗോള തലത്തില്‍ ടി20 പോലുള്ള മത്സരങ്ങള്‍ക്ക് വലിയ പ്രചാരം കിട്ടുന്ന കാലമായതും നാല് ദിവസ ടെസ്റ്റെന്ന ആശയം വേഗത്തില്‍ നടപ്പിലാക്കാമെന്നെ തീരുമാനത്തിലെത്തിച്ചത്. 

നേരത്തെ 2015 മുതല്‍ 2023 വരെയുള്ള കാലത്തിനുള്ളില്‍ അഞ്ച് ദിവസ ടെസ്റ്റ് നാല് ദിവസമാക്കി കുറയ്ക്കാനുള്ള ആലോചനകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com