ഫുട്ബോൾ താരം ധനരാജ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു 

48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിനിടെയാണ് മരണം സംഭവിച്ചത്
ഫുട്ബോൾ താരം ധനരാജ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു 

മലപ്പുറം: അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണ്ണമെന്റ് മത്സരത്തിനിടെ പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. 48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിനിടെയാണ് മരണം സംഭവിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. പെരിന്തൽമണ്ണ ടീം അംഗമാണ് ധനരാജ്. 

കളിയുടെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രംശേഷിക്കെയാണ് ധനരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം പറയുകയും ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും പരിശോധിച്ചശേഷം ഉടൻ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പാലക്കാട് കൊട്ടേക്കാട് സ്വദേശിയാണ് ധനരാജ്. ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.  മുൻ സന്തോഷ് ട്രോഫി താരമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com