പ്രത്യേക ബാറ്റുമായി റാഷിദ് ഖാന്‍, ഒട്ടകത്തിന്റേത് പോലെ രണ്ട് മുഴകള്‍; മടങ്ങിയത് വെടിക്കെട്ട് നടത്തി

ഒട്ടകത്തിന്റെ മുകള്‍ഭാഗം പോലെ ഉയര്‍ന്നും താഴ്ന്നും ഇരിക്കുന്നതിനാല്‍ റാഷിദിന്റെ പുതിയ ബാറ്റിന് പേരിട്ടിരിക്കുന്നത് 'ദി കാമല്‍' എന്നാണ്...
പ്രത്യേക ബാറ്റുമായി റാഷിദ് ഖാന്‍, ഒട്ടകത്തിന്റേത് പോലെ രണ്ട് മുഴകള്‍; മടങ്ങിയത് വെടിക്കെട്ട് നടത്തി

ഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്റെ ബാറ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ബിഗ് ബാഷ് ലീഗില്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രത്യേകതകളുള്ള തന്റെ ബാറ്റ് റാഷിദ് ഖാന്‍ ലോകത്തെ കാണിച്ചത്. 

റാഷിദിന്റെ ബാറ്റിന്റെ പിറകില്‍ മറ്റ് ബാറ്റുകളില്‍ നിന്ന് വ്യത്യസ്തമായി മുഴച്ചിരിക്കുന്ന രണ്ട് ഭാഗങ്ങളുണ്ട്. ഒട്ടകത്തിന്റെ മുകള്‍ഭാഗം പോലെ ഉയര്‍ന്നും താഴ്ന്നും ഇരിക്കുന്നതിനാല്‍ റാഷിദിന്റെ പുതിയ ബാറ്റിന് പേരിട്ടിരിക്കുന്നത് 'ദി കാമല്‍' എന്നാണ്...

ഞായറാഴ്ച മെല്‍ബന്‍ റെനഗേഡ്‌സിനെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ 156.25 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 25 റണ്‍സാണ് റാഷിദ് അടിച്ചെടുത്തത്. രണ്ട് ഫോറും, രണ്ട് സിക്‌സും പറത്തിയായിരുന്നു ഇന്നിങ്‌സ്. റാഷിദ് ഖാന്റെ ബാറ്റ് വാര്‍ത്തയായതിന് പിന്നാലെ റാഷിദിന്റെ ഐപിഎല്‍ ടീമും രംഗം കൊഴുപ്പിക്കാനെത്തി. ഐപിഎല്ലിലേക്ക് കൊണ്ടുവരൂ എന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com