ഒക്ടോബറിന് ശേഷം ആദ്യം, സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ച് ഓസ്‌ട്രേലിയ; ബേണ്‍സും ഹെഡും മൂന്നക്കം കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2019 10:29 AM  |  

Last Updated: 02nd February 2019 11:07 AM  |   A+A-   |  

joe01022019

2018 ഒക്ടോബറിന് ശേഷം ടെസ്റ്റില്‍ ഒരു ഓസ്‌ട്രേലിയന്‍ താരത്തിനും മൂന്നക്കം പിന്നിടിനായിരുന്നില്ല. ഓസീസ് ടീമിലെ ആ സെഞ്ചുറി വരള്‍ച്ച ജോ ബേണ്‍സ് അവസാനിപ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരായ  ടെസ്റ്റില്‍ കാന്‍ബെറയിലെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 147 പന്തില്‍ നിന്നാണ് ബേണ്‍സ് മൂന്നക്കം കടന്നത്. 

ഇന്ത്യയ്‌ക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു ഓസീസ് താരത്തിന് പോലും സെഞ്ചുറിയിലേക്ക് എത്താനായിരുന്നില്ല. പൂജാരയും കോഹ് ലിയും പന്തുമടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയാവട്ടെ ഓസീസ് മണ്ണില്‍ സെഞ്ചുറികള്‍ നേടി ടീമിനെ ചരിത്ര ജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. 

ഒക്ടോബറില്‍ പാകിസ്താനെതിരെ ഉസ്മാന്‍ ഖവാജ 141 റണ്‍സ് എടുത്തതിന് ശേഷം മറ്റൊരു ഓസീസ് താരവും വ്യക്തിഗത സ്‌കോര്‍ബോര്‍ഡ് മൂന്നക്കം കടത്തിയില്ല. അതിന് മുന്‍പ്, 13 മാസങ്ങള്‍ക്ക് മുന്‍പ് സിഡ്‌നിയില്‍ നടന്ന അവസാന ആഷസ് ടെസ്റ്റിലായിരുന്നു ഒരു ഓസീസ് താരം സെഞ്ചുറി നേടുന്നത്. ബേണ്‍സിന്റെ സെഞ്ചുറിക്ക് പിന്നാലെ ഹെഡും സെഞ്ചുറി പൂര്‍ത്തിയാക്കി. ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍.