കളിക്കാര്‍ക്കൊപ്പം കുടുംബവും വരുന്നത് തലവേദനയാണ്; കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ബിസിസിഐ

കളിക്കാര്‍ക്കൊപ്പം കുടുംബവും വരുന്നത് തലവേദനയാണ്; കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ബിസിസിഐ

വിദേശ പര്യടനങ്ങള്‍ക്ക് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളും സഞ്ചരിക്കണമോ എന്ന ചര്‍ച്ച 2018ല്‍ വ്യാപകമായി നടന്നിരുന്നു. 2019ലേക്ക് എത്തുമ്പോഴും, കളിക്കാര്‍ക്കൊപ്പം കുടുംബങ്ങളും  വിദേശപര്യടനങ്ങള്‍ക്ക് പോകുന്നുവെന്നത്‌ തലവേദന തീര്‍ക്കുന്ന ഒന്നാണെന്നാണ് ബിസിസിഐ നിലപാട്. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ന്യൂസിലാന്‍ഡിലേക്കും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്കൊപ്പം അനുഷ്‌ക വന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടെ പരമ്പരയുടെ അവസാന ഭാഗമായപ്പോഴേക്കും കുടുംബത്തെ ഒപ്പം കൂട്ടാന്‍ ബിസിസിഐ കളിക്കാരെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇത് തങ്ങള്‍ക്ക് തലവേദന തീര്‍ക്കുന്നുവെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ടീമില്‍ കുറവ് ആളുകള്‍ മാത്രമാകുമ്പോള്‍ ഓഫ് ഫീല്‍ഡിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബിസിസിഐ സ്റ്റാഫ്‌സിന് എളുപ്പമാകും. കൂടുതല്‍ പേര്‍ ടീമിനൊപ്പം ഉണ്ടാകുമ്പോള്‍ ടിക്കറ്റ്, റൂം ബുക്ക് ചെയ്യുക എന്നതിലെല്ലാം പ്രയാസമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. മെയ് 30 മുതല്‍ ജൂലൈ 14 വരെ ലോക കപ്പും ഇംഗ്ലണ്ടില്‍ തുടങ്ങും. അത്രയും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ ടീമിനൊപ്പം കുടുംബങ്ങളുടെ കാര്യവും നോക്കുക എന്നത് ബിസിസിഐ ആശങ്കയിലാഴ്ത്തുന്നു. 

2018 നവംബര്‍ മുതല്‍ യാത്രയിലാണ് ഇന്ത്യന്‍ സംഘം. എന്നാല്‍ ടെസ്റ്റില്‍ ഇടമില്ലാത്ത താരങ്ങള്‍ പോലും കുടുംബവുമായിട്ടാണ് ഓസ്‌ട്രേലിയയിലേക്ക് പറന്നത് എന്നത് ബിസിസിഐയെ പ്രകോപിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും നോക്കുക എന്നത് ബുദ്ധിമുട്ടാണ്. അവര്‍ക്ക് മാച്ച് ടിക്കറ്റ് നല്‍കുന്നതില്‍ വരെ പ്രയാസമാണ്. അത് പണത്തിന്റെ പ്രശ്‌നം അല്ലെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com