ധോനി തിരിച്ചെത്തുമ്പോള്‍ ടീമില്‍ നിന്നും മാറ്റേണ്ടത് ഈ താരത്തെ, ഗില്ലിനെ കളിപ്പിക്കണം എന്നും ഗാവസ്‌കര്‍

കോഹ് ലിക്ക് പകരം ശുഭ്മന്‍ ഗില്‍ മൂന്നാമനായി തന്നെ വെല്ലിങ്ടണിലും കളിക്കുമെന്നും ഗാവസ്‌കര്‍ പറയുന്നു
ധോനി തിരിച്ചെത്തുമ്പോള്‍ ടീമില്‍ നിന്നും മാറ്റേണ്ടത് ഈ താരത്തെ, ഗില്ലിനെ കളിപ്പിക്കണം എന്നും ഗാവസ്‌കര്‍

ലോക കപ്പിന് മുന്‍പ് കഴിവ് തെളിയിക്കാന്‍ ലഭിച്ച അവസരമായിരുന്നു. ഹാമില്‍ട്ടണില്‍ അത് ഇന്ത്യന്‍ മധ്യനിര പാഴാക്കി കളഞ്ഞു. കോഹ് ലിയുടേയും ധോനിയുടേയും അഭാവത്തില്‍, പിടിച്ചു കയറുവാനുള്ള ശ്രമം തെല്ലും നാലാം ഏകദിനത്തില്‍ കണ്ടില്ല. ഈ സാഹചര്യത്തില്‍ ധോനി പ്ലേയിങ് ഇലവനിലേക്ക് മടങ്ങി വരുമ്പോഴേക്കും ഒരു താരത്തെ ടീമില്‍ നിന്നും ഒഴിവാക്കണം എന്നാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. 

ധോനി മടങ്ങി വരുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണം എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. അഞ്ചാം ഏകദിനത്തിന് ഇന്ത്യ വെല്ലിങ്ടണില്‍ ഇറങ്ങുമ്പോള്‍ നാലാം ഏകദിനത്തിലെ പ്ലേയിങ് ഇലവനില്‍ നിന്നും കാര്‍ത്തിക്കിനെ ഒഴിവാക്കി പകരം ധോനിയെ ഉള്‍പ്പെടുത്തുക എന്ന മാറ്റം മാത്രമാണ് ഉണ്ടാവുക. കോഹ് ലിക്ക് പകരം ശുഭ്മന്‍ ഗില്‍ മൂന്നാമനായി തന്നെ വെല്ലിങ്ടണിലും കളിക്കുമെന്നും ഗാവസ്‌കര്‍ പറയുന്നു.

അഞ്ചാം ഏകദിനത്തിനുള്ള പ്ലേയിങ് ഇലവനില്‍ മറ്റ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് പിച്ചിനെ ആശ്രയിച്ചായിരിക്കും. നാലാം ഏകദിനത്തില്‍ ടീമിന്റെ ബാറ്റിങ് തകര്‍ച്ച കണ്ട് പേടിച്ചതാണ് ഗില്ലിന് വിനയായത് എന്നും ഗാവസ്‌കര്‍ പറഞ്ഞിരുന്നു. 92 റണ്‍സിനാണ് ഹാമില്‍ട്ടണില്‍ ഇന്ത്യ ഓള്‍ ഔട്ടായത്. ബോള്‍ സ്വിങ് ചെയ്തതോടെ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ കീവീസ് പേസ് ബൗളര്‍മാര്‍ കളി പിടിച്ചു. 

ടീമില്‍ ധോനി ഉണ്ടായിരുന്നു എങ്കില്‍ അത്തരമൊരു തകര്‍ച്ചയില്‍ നിന്നും ഇന്ത്യയ്ക്ക് കരകയറുവാന്‍ ഒരു പരിധി വരെ സാധ്യതയുണ്ടായിരുന്നു. സമാനമായ തകര്‍ച്ച നേരിട്ട നിര്‍ണായക ഘട്ടങ്ങളില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ട് ക്രീസില്‍ നിലയുറപ്പിച്ച് ധോനി ഇന്ത്യയ്ക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com