അഞ്ചാം ഏകദിനത്തിനായി ധോനി തയ്യാറെന്ന് അസിസ്റ്റന്റ് കോച്ച്; പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ

ധോനി പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആരാകും പുറത്തേക്ക് പോവുക എന്നാണ് ഇനി അറിയേണ്ടത്
അഞ്ചാം ഏകദിനത്തിനായി ധോനി തയ്യാറെന്ന് അസിസ്റ്റന്റ് കോച്ച്; പ്ലേയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ

ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ മഹേന്ദ്ര സിങ് ധോനി കളിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്‍തുട ഞരമ്പിലെ വലിച്ചിലിനെ തുടര്‍ന്ന് ധോനിക്ക് മൂന്നും, നാലും ഏകദിനങ്ങള്‍ നഷ്ടമായിരുന്നു. 

എന്നാല്‍ അഞ്ചാം ഏകദിനത്തിന് മുന്‍പായി ധോനി ഫിറ്റ്‌നസ് വീണ്ടെടുത്തതായി സഞ്ജയ് ബംഗാര്‍ അറിയിച്ചു. ധോനി പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആരാകും പുറത്തേക്ക് പോവുക എന്നാണ് ഇനി അറിയേണ്ടത്. ശുഭ്മന്‍ ഗില്ലിനെ മാറ്റി പകരം റായിഡുവോ കാര്‍ത്തിക്കോ മൂന്നാം സ്ഥാനത്തേക്ക് വന്നേക്കും. അല്ലെങ്കില്‍ കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തേക്ക് പോയേക്കും. 

എന്നാല്‍ കാര്‍ത്തിക്കും, റായിഡുവും ഇന്ത്യയുടെ ലോക കപ്പ് പ്ലാനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാല്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തേക്ക് പോയേക്കുമെന്നാണ് സൂചന. ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഇന്ത്യ മുഹമ്മദ് ഷമിയെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കും. ഷമിക്ക് പകരം ഭുവിക്ക് വിശ്രമം അനുവദിച്ചേക്കുവാനും സാധ്യതയുണ്ട്. ചഹല്‍, കുല്‍ദീപ് എന്നിവരില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിച്ച് ജഡേജയെ കളിപ്പിക്കുവാനുള്ള സാധ്യതയുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com