എല്‍ ക്ലാസികോ ആരാധകര്‍ക്ക് ചാകര, കോപ്പ ഡെല്‍ റേ സെമിയില്‍ തീ പാറും, പിന്നാലെ ലാ ലീഗയിലും

ഫെബ്രുവരി ആറിനാണ് കോപ ദെല്‍ റേയിലെ ആദ്യ പാദ സെമി. രണ്ടാം പാദ സെമി ഫെബ്രുവരി അവസാന വാരം ബെര്‍നാബ്യുവിലും
എല്‍ ക്ലാസികോ ആരാധകര്‍ക്ക് ചാകര, കോപ്പ ഡെല്‍ റേ സെമിയില്‍ തീ പാറും, പിന്നാലെ ലാ ലീഗയിലും

എല്‍ ക്ലാസികോ ആരാധകര്‍ക്ക് ഇനി ചാകരയാണ്. മൂന്ന് വട്ടമാണ് ഇനി റയലും ബാഴ്‌സയും നേര്‍ക്കുനേര്‍ വരുന്നത്. കോപ്പ ഡെല്‍ റേയില്‍ രണ്ട് പാദങ്ങളിലായുള്ള സെമിക്ക് പുറമെ, മാര്‍ച്ച് രണ്ടിന് ലാ ലീഗയിലും ഇരുവരും ഏറ്റുമുട്ടും. 

ഫെബ്രുവരി ആറിനാണ് കോപ ദെല്‍ റേയിലെ ആദ്യ പാദ സെമി. രണ്ടാം പാദ സെമി ഫെബ്രുവരി അവസാന വാരം ബെര്‍നാബ്യുവിലും. 2018 ഒക്ടോബറില്‍ റയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ തകര്‍ത്തതിന് ശേഷം ആദ്യം വരുന്ന എല്‍ ക്ലാസിക്കോയാണ് ഇത്. 

കോപ്പ ഡെല്‍ റേയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ എട്ട് വര്‍ഷവും കിരീടം ചൂടിയത് ബാഴ്‌സയോ റയലോ ആയിരുന്നു. അഞ്ചാം വട്ടം കിരീടം ചൂടുവാനാണ് ബാഴ്‌സയുടെ വരവ്. കോപ്പ ഡെല്‍ റേയില്‍ സെവിയയോടും, ലെവന്റെയോടും ആദ്യ പാദത്തില്‍ ബാഴ്‌സ തോല്‍വി നേരിട്ടത് റയലിന് ആശ്വാസമാകുന്നു. ലാ ലീഗയ്ക്ക് വേണ്ടി മെസിയെ ഫ്രഷായി നിര്‍ത്തുവാന്‍ ക്ലാസിക്കോയില്‍ താരത്തെ വാല്‍വെര്‍ദെ ഇറക്കാതിരിക്കുമോയെന്നാണ് അറിയേണ്ടത്.

കോപ്പ ഡെല്‍ റേയിലെ അവസാന നാലിലേക്ക് വലിയ തിരിച്ചടികള്‍ ഇല്ലാതെയാണ് റയല്‍ വരുന്നത്. ജിറോണയ്‌ക്കെതിരകെ 7-3 അഗ്രഗേറ്റില്‍ ജയം പിടിച്ചാണ് റയല്‍ സെമിയിലേക്ക് എത്തുന്നത്. ലാ ലീഗയില്‍ ബാഴ്‌സയേക്കാള്‍ പത്ത് പോയിന്റ് പിന്നിലാണ് റയല്‍. ആ സാഹചര്യത്തില്‍ കോപ്പ ഡെല്‍ റേയില്‍ ജയം പിടിക്കുക എന്നത് തന്നെയാവും സോലാരിയുടെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com