മെസിയുടെ വിരമിക്കല്‍ സമയം കൈകാര്യം ചെയ്യുക സാവി; ബാഴ്‌സ നേതൃത്വത്തിലേക്ക് സാവിക്ക് ക്ഷണം

മെസി ക്ലബിനോട് വിട പറയുന്ന ആ സമയം കൈകാര്യം ചെയ്യാന്‍ ബാഴ്‌സയുടെ ചുമതല ക്ലബ് ഏല്‍പ്പിക്കുന്നത് സാവിയുടെ കൈകളിലാണ്
മെസിയുടെ വിരമിക്കല്‍ സമയം കൈകാര്യം ചെയ്യുക സാവി; ബാഴ്‌സ നേതൃത്വത്തിലേക്ക് സാവിക്ക് ക്ഷണം

ബാഴ്‌സ വിട്ട് മെസി പോകുന്നത് ആരാധകര്‍ക്ക് ഹൃദയഭേദകമാകും. എന്നാല്‍ 2020-21 സീസണോടെ വളര്‍ന്നു വന്ന ബാഴ്‌സ വിട്ട് എംഎല്‍എസ്, മിഡില്‍ ഈസ്റ്റ്, അര്‍ജന്റീന എന്നിങ്ങനെ എവിടേക്കെങ്കിലും മെസി ചേക്കേറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെസി ക്ലബിനോട് വിട പറയുന്ന ആ സമയം കൈകാര്യം ചെയ്യാന്‍ ബാഴ്‌സയുടെ ചുമതല ക്ലബ് ഏല്‍പ്പിക്കുന്നത് സാവിയുടെ കൈകളിലാണ്. 

ബാഴ്‌സലോണ എഫ്‌സിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ സാവിയോട് ക്ലബ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഖത്തര്‍ ക്ലബ് അല്‍ സാദിന് വേണ്ടിയുള്ള സാവിയുടെ കരാര്‍ അവസാനിച്ചതിന് ശേഷം ബാഴ്‌സയുടെ ചുമതല സാവി ഏറ്റെടുത്തേക്കും. ഒരു ദശകത്തോളം മെസിക്കൊപ്പം കളിച്ച സാവി 2015ലാണ് ക്ലബ് വിടുന്നത്. 

ബാഴ്‌സലോണ എഫ്‌സിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വിക്തര്‍ ഫോണ്ടാണ് മെസിയുടെ നിര്‍ണായക തീരുമാനം വരുന്ന സമയം ക്ലബിനെ നയിക്കാന്‍ സാവിയോട് ആവശ്യപ്പെടുന്നത്. അടുത്ത അഞ്ച് പത്ത് വര്‍ഷം ക്ലബിന് മുന്നില്‍ വലിയ വെല്ലുവിളികളുണ്ട്. അതില്‍ പ്രധാനം, മെസിയുടെ അവസാന നാളുകള്‍ കൈകാര്യം ചെയ്യുക എന്നതാണെന്ന് ഫോന്റ് തുറന്നു പറയുന്നു. 

നേതൃത്വം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാവിയുമായി ഞാന്‍ ചര്‍ച്ച നടത്തി. നമ്മുടെ ഫുട്‌ബോളിങ് പ്രോജക്ട് മുന്നോട്ടു കൊണ്ടുപോകുവാന്‍ സാവി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഴ്‌സയിലെ കളിക്കാരുടെ ഫോട്ടോ പകര്‍പ്പവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. കളിക്കാരുടെ ഫോട്ടോപകര്‍പ്പവകാശം കളിക്കാര്‍ തന്നെ തീരുമാനിക്കുന്ന ഏക ക്ലബാണ് ബാഴ്‌സയെന്നും ഫോന്റെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com