റോക്കറ്റ് കണക്കെ പാഞ്ഞ പന്ത്, ജാസന്‍ റോയുടെ തകര്‍പ്പന്‍ ക്യാച്ച്, എക്കാലത്തേയും മികച്ചതെന്ന് ആരാധകര്‍

മിഡ് വിക്കറ്റിലായിരുന്നു ജാസന്‍ റോയ് അവിശ്വസനീയമാം വിധം പന്ത് കൈകളില്‍ ഭദ്രമാക്കിയത്
റോക്കറ്റ് കണക്കെ പാഞ്ഞ പന്ത്, ജാസന്‍ റോയുടെ തകര്‍പ്പന്‍ ക്യാച്ച്, എക്കാലത്തേയും മികച്ചതെന്ന് ആരാധകര്‍

ഫീലിഡിങ്ങിലെ തര്‍പ്പന്‍ പ്രകടനങ്ങള്‍ കാണുമ്പോള്‍ ഇതല്ലേ എക്കാലത്തേയും ബെസ്റ്റ് എന്ന് നമുക്ക് തോന്നിപ്പോകും. ബിഗ് ബാഷ് ലീഗിലെ മക്കല്ലത്തിന്റെ ക്യാച്ച് കണ്ട് ഇതാണ് ഏറ്റവും മികച്ച ക്യാച്ച് എന്ന് വിലയിരുത്തി അധികം കഴിയുന്നതിന് മുന്‍പാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ജാസന്‍ റോയുടെ ക്യാച്ച് വരുന്നത്. 

മിഡ് വിക്കറ്റിലായിരുന്നു ജാസന്‍ റോയ് അവിശ്വസനീയമാം വിധം പന്ത് കൈകളില്‍ ഭദ്രമാക്കിയത്. ചിറ്റഗോങ് വൈക്കിങ്‌സും, സില്‍ഹെറ്റ് സിക്‌സേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. വൈക്കിങ്‌സിന്റെ ഇന്നിങ്‌സിലെ എട്ടാമത്തെ ഓവറിലെ നാലാമത്തെ ബോള്‍ റോക്കറ്റ് കണക്കെ ബാറ്റ്‌സ്മാന്‍ യാസിര്‍ അലി പായിച്ചു. 

എന്നാല്‍ പാഞ്ഞുപോവുകയായിരുന്ന പന്ത് ജാസന്‍ റോയ് കയ്പ്പിടിയില്‍ ഒതുക്കി. ഇംഗ്ലണ്ട് താരത്തിന്റെ ക്യാച്ച് സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചാണ് ഇതെന്ന് വരെ ചിലര്‍ പറഞ്ഞുന കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com