ഗംഭീറിന്റെ ശ്രമം വെറുതെയായില്ല, തെരുവില്‍ യാചിച്ച മുന്‍ സൈനീകന് നേര്‍ക്ക് കണ്ണ് തുറന്ന് സേന

തെരുവോരങ്ങളില്‍ പ്ലക്കാര്‍ഡും പിടിച്ച് സഹായത്തിനായി കൈനീട്ടിയ പീതാംബരന്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗംതം ഗംഭീറിന്റെ ശ്രദ്ധയിലേക്കെത്തിയിരുന്നു
am
am

ഗംഭീറിന്റെ പ്രയത്‌നം വെറുതെയായില്ല. പീതാംബരനെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യം മുന്നോട്ടെത്തി. സൈന്യത്തില്‍ നിന്നും വിരമിച്ചതിന് ശേഷമുണ്ടായ അപകടത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് വേണ്ടി ഡല്‍ഹിയിലെ നിരത്തുകളില്‍ യാചിക്കുകയായിരുന്നു പീതാംബരന്‍. 

 തെരുവോരങ്ങളില്‍ പ്ലക്കാര്‍ഡും പിടിച്ച് സഹായത്തിനായി കൈനീട്ടിയ പീതാംബരന്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗംതം ഗംഭീറിന്റെ ശ്രദ്ധയിലേക്കെത്തിയിരുന്നു. പീതാംബരന്‍ അദ്ദേഹത്തെ അധികൃതരുടെ ശ്രദ്ധയിലേക്കുമെത്തിച്ചു. അപകടത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് എനിക്ക് നിങ്ങളുടെ സഹായം വേണം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പീതാംബരന്‍ ഡല്‍ഹിയുടെ നിരത്തുകളില്‍ നില്‍ക്കാറുണ്ടായിരുന്നത്. 1967ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1965 മുതല്‍ 1971 വരെയാണ് പീതാംബരന്‍ രാജ്യത്തിനായി സേവനം അനുഷ്ടിച്ചത്.  ഇന്ത്യന്‍ സേനയുടെ ഭാഗത്ത് നിന്നും വേണ്ട സഹായം ലഭിക്കുന്നില്ലെന്ന് കാണിച്ച് ഗംഭീറായിരുന്നു ഇത് അധികൃതരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

ഇതിന് പിന്നാല ഇന്ത്യന്‍ ആര്‍മിയിലെ ആഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫോര്‍മെഷന്റെ മറുപടി ഗംഭീറിന് ലഭിച്ചു. രാജ്യത്തിന് കാവല്‍ നിന്ന സൈനികന്റെ ചികിത്സയ്ക്ക് വേണ്ടതെല്ലാം ഇന്ത്യന്‍ ആര്‍മി ചെയ്തുവെന്ന് ഗംഭീര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ശസ്ത്രക്രീയയും, മാസവരുമാനവും ഇയാള്‍ക്ക് ഇന്ത്യന്‍ ആര്‍മി ഉറപ്പാക്കിയെന്ന് ഗംഭീര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com