തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യ, സെഞ്ചുറിക്കരികെ വീണ് റായിഡു

18 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് നിന്നിടത്ത് നിന്നും റായിഡുവും വിജയ് ശങ്കറും ചേര്‍ന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്താണ് ഇന്ത്യയെ തുണച്ചത്
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യ, സെഞ്ചുറിക്കരികെ വീണ് റായിഡു

18 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചിടത്ത് നിന്നും ഇന്ത്യ കരകയറുന്നു. 43 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സിലേക്ക് ഇന്ത്യ എത്തി. മധ്യനിരയില്‍ റായിഡുവും വിജയ് ശങ്കറും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടാണ് ഇന്ത്യയെ തുണച്ചത്. 

18 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് നിന്നിടത്ത് നിന്നും റായിഡുവും വിജയ് ശങ്കറും ചേര്‍ന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്താണ് ഇന്ത്യയെ തുണച്ചത്. 45 റണ്‍സ് എടുത്ത് നില്‍ക്ക് വിജയ് ശങ്കര്‍ റണ്‍ഔട്ടിലൂടെ പുറത്തായി. എന്നാല്‍ പിന്നാലെ എത്തിയ കേഥാര്‍ ജാദവിനൊപ്പവും റായിഡുവിന് കൂട്ടുകെട്ട് തീര്‍ക്കാന്‍ സാധിച്ചതോടെ ഹാമില്‍ട്ടണിലേത് പോലെ വലിയ ബാറ്റിങ് തകര്‍ച്ച എന്ന നാണക്കേടില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുവാനുള്ള തന്റെ തന്നെ തീരുമാനം ശരിയെന്ന് തെളിയിച്ച് ക്രീസില്‍ നില്‍ക്കാന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കായില്ല. 16 പന്തില്‍ നിന്നും രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിന്റെ ജയിംസ് ഹെന്റി പുറത്താക്കി. ബോള്‍ട്ടിന്റെ ആദ്യ ഇര ധവാനായിരുന്നു. തന്റെ രണ്ടാം മത്സരത്തിലും മികവ് കാണിക്കാന്‍ ശുഭ്മന്‍ ഗില്ലിനായില്ല. 11 റണ്‍സ് എടുത്ത് നില്‍ക്കെ ഗില്ലിനെ ഹെന്റി സാന്‍ത്‌നറുടെ കൈകളിലെത്തിച്ചു. 

ആരാധകര്‍ ഏറെ വിശ്വാസം വെച്ചിരുന്ന ധോനിക്ക് പക്ഷേ അധിക നേരം ക്രീസില്‍ നില്‍ക്കുവാനായില്ല. ഒരു റണ്‍സ് എടുത്ത് നില്‍ക്കെ ധോനിയെ ബോള്‍ട്ട് മടക്കി. എന്നാല്‍ റായിഡുവും വിജയ് ശങ്കറും, കേഥാര്‍ ജാദവും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി. 43 ഓവറിലേക്ക് കളി എത്തുമ്പോള്‍ സെഞ്ചുറിയോട് അടുക്കുകയായിരുന്നു റായിഡു. എന്നാല്‍ 90 റണ്‍സില്‍ നില്‍ക്കെ റായിഡുവിനെ ഹെന്‍ റി മടക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com