മുന്നിൽ കണ്ടത് തോൽവി; മെസിയുടെ ഇരട്ട ​ഗോളിൽ സ്വന്തം തട്ടകത്തിൽ മുഖം രക്ഷിച്ച് ബാഴ്സലോണ

വലൻസിയക്കെതിരെ തോൽവി മുന്നിൽ കണ്ട കറ്റാലൻ സംഘം 2-2ന് സമനിലയുമായി മുഖം രക്ഷപ്പെടുത്തുകയായിരുന്നു
മുന്നിൽ കണ്ടത് തോൽവി; മെസിയുടെ ഇരട്ട ​ഗോളിൽ സ്വന്തം തട്ടകത്തിൽ മുഖം രക്ഷിച്ച് ബാഴ്സലോണ

മാഡ്രിഡ്: സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ​ഗോൾ സ്വന്തം തട്ടകത്തിൽ ബാഴ്സലോണയെ രക്ഷിച്ചെടുത്തു. സ്പാനിഷ് ലാ ലി​ഗയിലെ ഹോം പോരാട്ടത്തിൽ വലൻസിയക്കെതിരെ തോൽവി മുന്നിൽ കണ്ട കറ്റാലൻ സംഘം 2-2ന് സമനിലയുമായി മുഖം രക്ഷപ്പെടുത്തുകയായിരുന്നു. 

തുടക്കത്തിൽ തന്നെ രണ്ട് ​ഗോളുകൾ വലയിലാക്കി ബാഴ്സലോണയെ ഞെട്ടിക്കാൻ വലൻസിയക്ക് സാധിച്ചു. അവിടെ നിന്ന് മെസിയുടെ ഇരട്ട ​ഗോളുകൾ ബാഴ്സയ്ക്ക് സമനിലയൊരുക്കുകയായിരുന്നു. 

തുടക്കത്തിൽ ഗമേരോയുടെയും പരേഹോയുടെയും ഗോളുകളുടെ മികവിൽ 2-0 എന്ന സ്കോറിൽ വലൻസിയ എത്തി. 39ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി മെസി ലീഡ് കുറച്ചു. പിന്നീട് രണ്ടാം പകുതിയിൽ ഒരു ഗംഭീര ഗോളിലൂടെ മെസി തന്നെ ബാഴ്സക്ക് സമനിലയും നേടിക്കൊടുത്തു. വിജയ ഗോളിനായി ബാഴ്സലോണ ആഞ്ഞു ശ്രമിച്ചു എങ്കിലും കണ്ടെത്താൻ അവർക്കായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com