രഞ്ജി ട്രോഫി ഫൈനല്‍; ഉനദ്കട്ടിന്റെ നേതൃത്വത്തില്‍ ആക്രമണം, വിയര്‍ത്തൊലിച്ച് 200 പിന്നിട്ട് വിദര്‍ഭ

17 ഓവര്‍ എറിഞ്ഞ ഉനദ്കട് ഏഴ് മെയ്ഡനോടെ 1.63 ഇക്കണോമിയിലാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്
രഞ്ജി ട്രോഫി ഫൈനല്‍; ഉനദ്കട്ടിന്റെ നേതൃത്വത്തില്‍ ആക്രമണം, വിയര്‍ത്തൊലിച്ച് 200 പിന്നിട്ട് വിദര്‍ഭ

തുടര്‍ച്ചയായ രണ്ടാം വട്ടവും രഞ്ജി ട്രോഫി പിടിക്കാന്‍ എത്തിയ വിദര്‍ഭയ്ക്ക് ഫൈനലിന്റെ ആദ്യ ദിനം തിരിച്ചടി. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. ഉനദ്കട്  അടങ്ങിയ സൗരാഷ്ട്രയുടെ ബൗളിങ് നിര വിദര്‍ഭയുടെ ശക്തമായ ബാറ്റിങ് നിരയെ പിടിച്ചു കെട്ടി. 

വിദര്‍ഭയുടെ ബാറ്റിങ് തുറുപ്പുചീട്ടായ വസിം ജാഫര്‍ 23 റണ്‍സിന് പുറത്തായി. വിദര്‍ഭയുടെ ബാറ്റിങ് നിരയിലാര്‍ക്കും അര്‍ധ ശതകം പിന്നിടുവാനായില്ല. ഏഴാം വിക്കറ്റില്‍ എ.വി.വഡ്ക്കറും, കര്‍നെവാറും ചേര്‍ന്ന് തീര്‍ത്ത 57 റണ്‍സ് കൂട്ടുകെട്ടാണ് വിദര്‍ഭയുടെ സ്‌കോര്‍ 200 കടത്തിയത്. 

2015-16 സീസണിലായിരുന്നു സൗരാഷ്ട്ര അവസാനമായി ഫൈനല്‍ കളിച്ചത്. ഇത്തവണ നാഗ്പൂരില്‍ രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ പൂജാര ഒപ്പമുള്ളത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലായിരുന്നു വിദര്‍ഭ. പിന്നാലെ സ്‌കോര്‍ ബോര്‍ഡ് 197 റണ്‍സില്‍ എത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് കൂടി വീണു. 

17 ഓവര്‍ എറിഞ്ഞ ഉനദ്കട് ഏഴ് മെയ്ഡനോടെ 1.63 ഇക്കണോമിയിലാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ചേതന്‍ സകറി 14 ഓവറില്‍ വിട്ടുകൊടുത്തത് 13 റണ്‍സ് മാത്രം. പ്രരാക് മന്‍കാത്, ഡി.എ.ജഡേജ, മക്വാന എന്നിവരുടെ മികച്ച ബൗളിങ്ങും വിദര്‍ഭയെ കുഴയ്ക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com