റായിഡുവിന്റെ രക്ഷാപ്രവര്‍ത്തനം, പിന്നാലെ ഹര്‍ദിക്കിന്റെ വെടിക്കെട്ട്; ന്യൂസിലാന്‍ഡിന് 253 റണ്‍സ് വിജയ ലക്ഷ്യം

90 റണ്‍സ് എടുത്ത് അമ്പാട്ടി റായിഡുവാണ് 18 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് നിന്നിടത്ത് നിന്നും വിജയ ശങ്കറിനൊപ്പവും, പിന്നാലെ ജാദവിനൊപ്പവും കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ രക്ഷിച്ചത്
റായിഡുവിന്റെ രക്ഷാപ്രവര്‍ത്തനം, പിന്നാലെ ഹര്‍ദിക്കിന്റെ വെടിക്കെട്ട്; ന്യൂസിലാന്‍ഡിന് 253 റണ്‍സ് വിജയ ലക്ഷ്യം

റായിഡുവിന്റേയും വിജയ് ശങ്കറിന്റേയും ജാദവിന്റേയും തോളിലേറി വെല്ലിങ്ടണില്‍ കളി തിരികെ പിടിച്ച് ഇന്ത്യ. തുടക്കത്തില തകര്‍ച്ചയില്‍ നിന്നും കരകയറി എത്തിയ ഇന്ത്യ 49.5 ഓവറില്‍ 252 എന്ന റണ്‍സിലേക്കെത്തി ഓള്‍ ഔട്ടായി. 90 റണ്‍സ് എടുത്ത് അമ്പാട്ടി റായിഡുവാണ് 18 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് നിന്നിടത്ത് നിന്നും വിജയ ശങ്കറിനൊപ്പവും, പിന്നാലെ ജാദവിനൊപ്പവും കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ രക്ഷിച്ചത്. 

113 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും പറത്തി അര്‍ഹിച്ച സെഞ്ചുറിക്ക് അരികിലേക്ക് എത്തിയ റായിഡുവിനെ ഹെന്റി മണ്‍റോവിന്റെ കൈകളിലേക്ക് എത്തിച്ചു. വിജയ് ശങ്കറുമായി ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടും ജാദവുമായി ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് റായിഡു തീര്‍ത്തത്. റായിഡു ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തിയതിന് പിന്നാലെ അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യ തകര്‍ത്തു കളിച്ചതോടെ തുടക്കത്തിലെ തകര്‍ച്ചയുടെ ഹാങ് ഓവറില്‍ നിന്നും ഇന്ത്യയ്ക്ക് മോചനമായി. 

22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും പറത്തിയായിരുന്നു പാണ്ഡ്യയുടെ വെടിക്കെട്ട. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുവാനുള്ള തന്റെ തന്നെ തീരുമാനം ശരിയെന്ന് തെളിയിച്ച് ക്രീസില്‍ നില്‍ക്കാന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കായില്ല. 16 പന്തില്‍ നിന്നും രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിന്റെ ജയിംസ് ഹെന്റി പുറത്താക്കി. ബോള്‍ട്ടിന്റെ ആദ്യ ഇര ധവാനായിരുന്നു. തന്റെ രണ്ടാം മത്സരത്തിലും മികവ് കാണിക്കാന്‍ ശുഭ്മന്‍ ഗില്ലിനായില്ല. 11 റണ്‍സ് എടുത്ത് നില്‍ക്കെ ഗില്ലിനെ ഹെന്റി സാന്‍ത്‌നറുടെ കൈകളിലെത്തിച്ചു.

ആരാധകര്‍ ഏറെ വിശ്വാസം വെച്ചിരുന്ന ധോനിക്ക് പക്ഷേ അധിക നേരം ക്രീസില്‍ നില്‍ക്കുവാനായില്ല. ഒരു റണ്‍സ് എടുത്ത് നില്‍ക്കെ ധോനിയെ ബോള്‍ട്ട് മടക്കി. എന്നാല്‍ റായിഡുവും വിജയ് ശങ്കറും, കേഥാര്‍ ജാദവും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി. വിന്‍ഡിസ് ബൗളിങ് നിരയില്‍ നാല് വിക്കറ്റ് വീഴ്ത്തി ഹെന്‍ റിയും മൂന്ന് വിക്കറ്റ് വീഴ്ത്തി ബോള്‍ട്ടുമാണ് ഇന്ത്യയെ വലച്ചത്. 10 ഓവറില്‍ ഒരു മെയ്ഡന്‍ ഓവറോടെ 35 റണ്‍സ് മാത്രം വഴങ്ങിയാണ് ഹെന്‍ റി നാല് വിക്കറ്റ് പിഴുതത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com