വെല്ലിങ്ടണില്‍ ഇന്ത്യ ജയത്തോട് അടുത്തു, ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടം

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതോടെയാണ് ഇന്ത്യ ജയത്തിലേക്ക് അടുക്കുന്നത്
വെല്ലിങ്ടണില്‍ ഇന്ത്യ ജയത്തോട് അടുത്തു, ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടം

ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന ഏകദിനത്തില്‍ ഇന്ത്യ ജയത്തോട് അടുക്കുന്നു. 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 41 ഓവറില്‍ 8  വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലാണ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതോടെയാണ് ഇന്ത്യ ജയത്തിലേക്ക് അടുക്കുന്നത്. നാല്‍പ്പത് ഓവറിലേക്ക് കളി എത്തുമ്പോള്‍ കീവീസിന് മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 60 ബോളില്‍ നിന്നും ജയിക്കാന്‍ 64 റണ്‍സ് വേണം.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയില്‍ നിന്ന ന്യൂസിലാന്‍ഡിനെ ലാതമും കെയിന്‍ വില്യംസനും ചേര്‍ന്ന് നൂറ് കടത്തി. 67 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 25ാമത്തെ ഓവറില്‍ വില്യംസനെ ജാദവ് മടക്കി. തൊട്ടുപിന്നാലെ ലാതമിനെ ചഹലും മടക്ി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 

നീഷാമായിരുന്നു പിന്നെ ഇന്ത്യയ്ക്ക് തലവേദനയായി നിന്നിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ബോര്‍ഡ് 176 റണ്‍സില്‍ നില്‍ക്കെ നീഷാമിനെ ധോനി റണ്‍ഔട്ടാക്കി കീവീസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. പതിയെ തുടങ്ങുന്നതായിരുന്നു കീവീസ് ഇന്നിങ്‌സ്. പതിനഞ്ച് ഓവറിന് അടുത്തെത്തിയപ്പോള്‍ മാത്രമാണ് അവര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് 50 കടത്തുവാനായത്. എന്നാല്‍ പതിയെ പാണ്ഡ്യ ഉള്‍പ്പെടെയുള്ള ബൗളര്‍മാരില്‍ നിന്നും അവര്‍ റണ്‍സ് കണ്ടെത്തി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്നും റായിഡുവിന്റെ മികവില്‍ കരകയറിയിരുന്നു. 90 റണ്‍സ് എടുത്ത് റായിഡു പുറത്തായതിന് പിന്നാലെ പാണ്ഡ്യ വെടിക്കെട്ട് നടത്തി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com